15 November Thursday

ധനസമാഹരണത്തിന് ജില്ലാതല സ‌്റ്റിയറിങ് കമ്മിറ്റി

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

 

ആലപ്പുഴ 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേർന്ന അടിയന്തരയോഗം ജില്ലാതല സ‌്റ്റിയറിങ‌് കമ്മിറ്റിക്ക് രൂപം നൽകി. യോഗത്തിൽ മന്ത്രി ജി സുധാകരൻ അധ്യക്ഷനായി. മന്ത്രി ജി സുധാകരൻ ചെയർമാനും മന്ത്രി പി തിലോത്തമൻ വർക്കിങ‌് ചെയർമാനും കലക്ടർ എസ് സുഹാസ് കൺവീനറും ജില്ല പഞ്ചായത്ത് പ്രസിഡന്റ‌്, സ‌്പെഷ്യൽ ഓഫീസർമാർ, ജില്ല പൊലീസ് മേധാവി, എഡിഎം,  ആലപ്പുഴ സബ് കലക്ടർ, ചെങ്ങന്നൂർ ആർഡിഒ, ഡപ്യൂട്ടികലക്ടർ (ദുരന്തനിവാരണം), എൽഎ ഡപ്യൂട്ടികലക്ടർ, എന്നിവരടങ്ങുന്നതാണ് കമ്മിറ്റി. സംഭാവന തരാൻ തയ്യാറുള്ളവരുടെ പട്ടിക മണ്ഡലാടിസ്ഥാനത്തിൽ  ശനിയാഴ‌്ചക്കകം തയ്യാറാക്കും. 
 മണ്ഡലങ്ങളിൽ നിന്ന് ഫണ്ട് സ്വീകരിക്കാൻ കലക്ടറേറ്റിൽ നിന്ന് സംവിധാനം ഉണ്ടാക്കും.   നിർബന്ധിച്ച് ആരിൽനിന്നും പണം വാങ്ങരുത്. എന്നാൽ പരമാവധി പണം സ്വരൂപിക്കാൻ ശ്രമിക്കണം. ഒരുകോടിയോ അതിലധികമോ ഫണ്ട് നൽകാൻ തയ്യാറാകുന്നവരെ കലക്ടറും എസ‌്പിയും നേരിട്ട് സമീപിക്കും. കേരളത്തിന് പുറത്തുനിന്നുള്ള ധനസമാഹരണത്തിനും ശ്രമിക്കണം. റസിഡന്റ്സ് അസോസിയേഷനുകളിൽ നിന്ന് ഫണ്ട് സമാഹരിക്കുന്നതിന് പ്രത്യേക യോഗങ്ങൾ ചേരണം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top