14 November Wednesday

എൻജിഒ യൂണിയൻ സ‌്കൂൾ പരിസരം ശുചീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

മാവേലിക്കര ഹരിജനോദ്ധാരണ ഗവ. എൽപി സ്‌കൂൾ സർക്കാർ ജീവനക്കാർ ശുചീകരിക്കുന്നു

 

ആലപ്പുഴ
കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മാവേലിക്കര ഹരിജനോദ്ധാരണി ഗവ. എൽപി സ‌്കൂളും പരിസരവും ശുചീകരിച്ചു. പ്രളയത്തെ തുടർന്ന് സ്‌കൂൾ പരിസരം ചെളി നിറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ സാംക്രമിക രോഗങ്ങൾ അടക്കം പടർന്ന് പിടിക്കാനുള്ള സാഹചര്യം മുന്നിൽകണ്ടാണ് പ്രദേശത്തെ പാവപ്പെട്ട കുട്ടികളടക്കം പഠിക്കുന്ന സ‌്കൂൾ പരിസരം ശുചീകരിച്ചത്. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ശനിയാഴ‌്ച തിരുവൻവണ്ടൂർ പഞ്ചായത്ത് കേന്ദ്രീകരിച്ച് വിപുലമായ മെഡിക്കൽ ക്യാമ്പും കൗൺസലിങ് ക്ലാസുകളും സംഘടിപ്പിക്കും. 
പ്രധാന വാർത്തകൾ
Top