19 November Monday

മോട്ടോർ വാഹന പണിമുടക്ക‌്; ജില്ല നിശ്‌ചലമാകും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018

അഖിലേന്ത്യ പണിമുടക്കിനു മുന്നോടിയായി മോട്ടോർ വ്യവസായ സംരക്ഷണ സമിതി നേതൃത്വത്തിൽ പയ്യന്നൂരിൽ നടന്ന പ്രകടനം

കണ്ണൂർ
വാഹനനിയമഭേദഗതിക്കെതിരായ മോട്ടോർ സംരക്ഷണസമിതിയുടെ പണിമുടക്ക‌് തുടങ്ങി. ഗതാഗത മേഖലയെ തകർക്കുന്ന കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ‌് ഇൗ മേഖലയുമായി ബന്ധപ്പെട്ട തൊഴിലാളികളും ഉടമകളും പണിമുടക്കുന്നത‌്. പണിമുടക്കിൽ സ്വകാര്യബസ്, ഓട്ടോറിക്ഷ, ടാക്സി, ലൈറ്റ് മോട്ടോർ, ഗുഡ്സ്, ട്രക്ക് ലോറി, കെഎസ്ആർടിസി, ഡ്രൈവിങ‌് സ്കൂൾ, ഓട്ടോ കൺസൾട്ടന്റ് മേഖല, യൂസ്ഡ് കാർ മേഖലയൊന്നടങ്കം പങ്കെടുക്കുന്നു.  പണിമുടക്കിന‌് മുന്നോടിയായി വിവിധ കേന്ദ്രങ്ങളിൽ തൊഴിലാളികൾ പ്രകടനം നടത്തി. കണ്ണൂരിൽ അരക്കൻ ബാലൻ, എം വി വത്സലൻ, കെ ജയരാജൻ, താവം ബാലകൃഷ‌്ണൻ, എം എ കരീം, എവി പ്രകാശൻ, രാജ‌്കുമാർ കരുവാരത്ത‌്, പ്രസീൻ, എ പ്രേമരാജൻ,സജിത‌് സദാനന്ദൻ, സി വി സുധീർ എന്നിവർ സംസാരിച്ചു. തലശേരിയിൽ ടി പി ശ്രീധരൻ, പി ജനാർദനൻ, എം കെ ഗോപി, പൊന്ന്യം കൃഷ‌്ണൻ, വി ജലീൽ എന്നിവർ സംസാരിച്ചു. കൂത്തുപറമ്പിൽ എൻ കെ ശ്രീനിവാസൻ, വിനോദൻ, തൂണേരി രവീന്ദ്രൻ, വി കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. തളിപ്പറമ്പിൽ കെ കരുണാകരൻ, പത്മനാഭൻ, ടി ആർ ശിവൻ എന്നിവർ സംസാരിച്ചു. സ്വകാര്യ ബസ‌് തൊളിലാളികൾ പ്രകടനം നടത്തി. കെ ജയരാജൻ, കെ വി രാജൻ, കെ പ്രദീപൻ, പി ഷറിത്ത‌്, സി സന്തോഷ‌് എന്നിവർ സംസാരിച്ചു. ഇരിട്ടിയിൽ പി ചന്ദ്രൻ, എം പി മനോജ‌്, സോണി, വൈ വൈ മത്തായി, സണ്ണി, വി ടി റഷീദ‌്, കെ ടി ജോസഫ‌് എന്നിവർ സംസാരിച്ചു. പയ്യന്നൂരിൽ സിഐടിയു ജില്ല സെക്രട്ടറി പി വി കുഞ്ഞപ്പൻ ഉദ‌്ഘാടനം ചെയ‌്തു. യു വി രാമചന്ദ്രൻ അധ്യക്ഷനായി. കെ കെ ഗംഗാധരൻ, കെ യു രാധാകൃഷ‌്ണൻ, കെ കെ കൃഷ‌്ണൻ, പി രാമകൃഷ‌്ണൻ, എൻ പി ഭാസ‌്കരൻ, എം പി രാഘവൻ, യു നാരായണൻ, കെ പവിത്രൻ എന്നിവർ സംസാരിച്ചു. വി കെ ബാബുരാജ‌് സ്വാഗതം പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top