23 September Sunday

കനലായി പ്രതിഷേധം കാസർകോട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018

ഇല്ലാ... ഇല്ല മരിക്കില്ല അബൂബക്കർ സിദ്ദിഖിന്റെ മൃതദേഹം കാസർകോട്‌ പൊതുദർശനത്തിന്‌ വച്ചപ്പോൾ

ഉപ്പളയിൽ സിിെഐ എം പ്രവർത്തകൻ അബൂബക്കർ സിദ്ദിഖിനെ ആർഎസ്‌എസ്‌‐ ബിജെപി സംഘം കൊലപ്പെടുത്തിയതിനെതിരെ എങ്ങും പ്രതിഷേധം. സോങ്കാലിനു പ്രിയപ്പെട്ടവനായ സിദ്ദിഖിന്റെ കൊലപാതകം നാടിനെ തീരാവേദനയിലാഴ്‌ത്തി. മഞ്ചേശ്വരം താലൂക്കിൽ തിങ്കളാഴ്‌ച ഉച്ചയ്‌ക്കു ശേഷം ഹർത്താൽ ആചരിച്ചു. 
കാഞ്ഞങ്ങാട് നടന്ന പ്രതിഷേധപ്രകടനത്തില്‍ നൂറുകണക്കിന് യുവജനങ്ങള്‍ അണിനിരന്നു. പ്രതിഷേധയോഗം പി കെ നിഷാന്ത് ഉദ്ഘാടനം ചെയ്തു. വിപിൻ കാറ്റാടി  അധ്യക്ഷനായി. എൻ പ്രിയേഷ്, രതീഷ്‌ നെല്ലിക്കാട്ട് , ഡോ സിദ്ധാർഥ്‌ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.  ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ നീലേശ്വരം ടൗണിൽ പ്രതിഷേധ പ്രകടനം നടന്നു. കെ എം വിനോദ്, ഒ വി പവിത്രൻ എന്നിവർ സംസാരിച്ചു. 
സിപിഐ എം നേതൃത്വത്തിൽ നീലേശ്വരത്ത്‌ പ്രകടനം നടന്നു. കോൺവെന്റ് ജങ്‌ഷനിൽ നടന്ന യോഗത്തിൽ ജില്ലാ കമ്മിറ്റിയംഗം കെ ബാലകൃഷ്ണൻ, പ്രൊഫ.കെ പി ജയരാജൻ, പി പി മുഹമ്മദ് റാഫി, കെ വി കുഞ്ഞികൃഷ്ണൻ, എ വി സുരേന്ദ്രൻ, എൻ അമ്പു, മടത്തിനാട്ട് രാജൻ, ടി വി ശാന്ത എന്നിവർ സംസാരിച്ചു. മാർക്കറ്റ് ജങ്ഷൻ പരിസരത്ത്  മൃതദ്ദേഹത്തിൽ പാർടി നേതാക്കൾ, പ്രവർത്തകർ, നാട്ടുകാർ ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകൾ അന്ത്യോപചാരമർപ്പിച്ചു. ജില്ലാ കമ്മറ്റിയംഗങ്ങളായ കെ ബാലകൃഷ്ണൻ, പി ബേബി,ഏരിയാ സെക്രട്ടറി ടി കെ രവി, പി അമ്പാടി, പ്രൊഫ. കെ പി ജയരാജൻ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു. 
ഡിവൈഎഫ്‌ഐ കാസർകോട്‌  പ്രകടനം നടത്തി. സംസ്ഥാനകമ്മിറ്റി അംഗം രേവതി കുമ്പള, പി ശിവപ്രസാദ്‌, അനിൽ ചെന്നിക്കര, മീര ചന്ദ്രൻ, സുഭാഷ്‌ പാടി എന്നിവർ സംസാരിച്ചു
 
 
പ്രധാന വാർത്തകൾ
Top