12 December Wednesday

കുറുമ്പ‌് കാട്ടി പിടിയാന റോഡിൽ ഒരു മണിക്കൂർ

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018

മാട്ടുപ്പെട്ടിക്ക് സമീപം റോഡിലിറങ്ങിയ പിടിയാന

 മൂന്നാർ
കുറുമ്പ് കാട്ടി റോഡിലൂടെ അലഞ്ഞ പിടിയാന വിനോദ സഞ്ചാരികൾക്ക് കൗതുക കാഴ്ചയായി. മാട്ടുപ്പെട്ടി ബോട്ടിങ് സെന്ററിനു സമീപം ബുധനാഴ്ച വൈകിട്ട് നാലിന് ഇറങ്ങിയ പിടിയാനയാണ് കുഞ്ഞുങ്ങളടക്കമുള്ള സഞ്ചാരികളെ ഹരം കൊള്ളിച്ചത്. വാഹനങ്ങളെ കടന്നു പോകാൻ അനുവദിക്കാതെ ഒരു മണിക്കൂർ നേരം റോഡിൽതന്നെ നിലയുറപ്പിച്ചുനിന്നു. മൊബൈലിൽ പടം പകർത്താൻ അരികിലെത്തിയ ടൂറിസ്റ്റുകളെ വാൽ ചുരട്ടി തുമ്പിക്കൈ വീശി ഓടിച്ചു. റോഡിന‌് ഇരുവശത്തുമായി നിരവധി വാഹനങ്ങൾ നിരന്നുകിടന്നു. ഒരു മണിക്കൂറിനുശേഷം ആന കാട്ടിലേക്ക് മടങ്ങിയതോടെയാണ‌് വാഹനങ്ങൾക്ക് പോകാനായത്. എന്നാൽ, ഈ സംഭവം ഒന്നും കണ്ടില്ലെന്ന് നടിച്ച് കൂടെയുണ്ടായിരുന്ന മറ്റൊരു കാട്ടാന റോഡിന‌് താഴെ പുല്ല് തിന്നുകൊണ്ടിരിക്കുകയായിരുന്നു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top