Top
17
Sunday, December 2017
About UsE-Paper

ടി ഡി രാമകൃഷ്ണന്‍ ധീരനായ എഴുത്തുകാരന്‍: എം എ ബേബി

Wednesday Dec 6, 2017
വെബ് ഡെസ്‌ക്‌
ടി ഡി രാമകൃഷ്ണന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉപഹാരം നല്‍കുന്നു

 

കുന്നംകുളം > ധീരനും മനുഷ്യസ്നേഹിയുമാണ് ടി ഡി രാമകൃഷ്ണന്‍ എന്ന എഴുത്തുകാരനെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. വയലാര്‍ അവാര്‍ഡ് നേടിയ ടി ഡിക്ക് ജന്മനാട് ഒരുക്കിയ പൌരസ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തങ്ങള്‍ക്കിഷ്ടമില്ലാത്തത് സംഭവിക്കുന്ന കാലത്ത് ജീവന് വിലയിട്ട് ഉന്മൂലന പദ്ധതി പ്രാവര്‍ത്തികമാക്കുമ്പോള്‍, വിസ്ഫോടനമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് അദ്ദേഹത്തിന്റെ രചനകള്‍. ആവിഷ്കാര പരീക്ഷണങ്ങളില്‍ ശ്രദ്ധ നേടിയ എഴുത്തുകാരനായി ടി ഡി രാമകൃഷ്ണന്‍ വയലാര്‍ അവാര്‍ഡിനെ വീണ്ടും വിലമതിപ്പുള്ളതാക്കിയെന്നും എം എ ബേബി പറഞ്ഞു.
നഗരസഭാ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയായി. രേഷ്മ പ്രസാദ് മംഗളഗീതം ആലപിച്ചു. ഡോ. എം വി നാരായണന്‍, പി എന്‍ ഗോപീകൃഷ്ണന്‍ എന്നിവര്‍ അവാര്‍ഡിനര്‍ഹമായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായിക എന്ന രചനയെക്കുറിച്ച് വിശദീകരിച്ചു. 
ബാബു എം പാലിശേരി, എം എന്‍ സത്യന്‍, കെ പി പ്രേമന്‍ എന്നിവര്‍ സംസാരിച്ചു. വി കെ ശ്രീരാമന്‍ സ്വാഗതവും ടി കെ വാസു നന്ദിയും പറഞ്ഞു. നസീര്‍ അലിയുടെ സംഗീതവിരുന്നുമുണ്ടായി.