11 December Tuesday
പൊലീസ‌് നിരപരാധികളെ ഭീഷണിപ്പെടുത്തി

വിജയാഹ്ലാദത്തിനിടെ കോൺഗ്രസ‌് അതിക്രമം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 6, 2018
പാറശാല - 
ആറയൂർ സർവീസ് സഹകരണ ബാങ്കിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയാഹ്ലാദം നടത്തിയ കോൺഗ്രസുകാർ അഴിഞ്ഞാടി. അസഭ്യം വിളിച്ചുനടത്തിയ പ്രകടനം അതിരുവിട്ടത് ചോദ്യംചെയ്ത നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചു.  സ്ഥലത്തെത്തിയ പൊലീസ് നിരപരാധികളായ പ്രദേശവാസികളുടെ വീടുകളിൽ കയറി ഭീഷണിപ്പെടുത്തിയതായി പരാതി. ഞായറാഴ്ച രാത്രി 11 ഓടെയാണ് സംഭവം. 
 
പ്രകടനം അതിരുവിട്ട‌് ആറയൂർ മച്ചിംഗവിളാകം കോളനിയിലാണ് അഴിഞ്ഞാടിയത്. പൊലീസ് പട്ടികജാതി കുടുംബങ്ങളിൽ കയറി  ഭീഷണിപ്പെടുത്തി. പണവും മദ്യവും ഒഴുക്കി ചട്ടങ്ങൾ ലംഘിച്ച്  കള്ളവോട്ട് ചെയ്യിച്ചാണ് നിലവിലെ കോൺഗ്രസ‌് നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിൽ വന്നത്.  വ്യാജ വോട്ട് ചെയ്യാനെത്തിയവർക്കെതിരെ പ്രതികരിച്ച എൽഡിഎഫ‌് നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണമുന്നണി സ്ഥാനാർഥികളെയും സിപിഐ എം പ്രവർത്തകരെയും പൊലീസ് ലാത്തിച്ചാർച്ച് നടത്തിയതിൽ വ്യാപക പ്രതിഷേധമാണ് നിലനിൽക്കുന്നത്. 
 
കൈക്ക് പൊട്ടലുള്ള ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി  എസ് ബി ആദർശ് പാറശാല ഗവ. താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. അകാരണമായി പാർടി പ്രവർത്തകരെ തെരഞ്ഞുപിടിച്ച് മർദിക്കുകയും മച്ചിംഗവിളാകം കോളനിയിൽ  അതിക്രമം നടത്തുകയും ചെയ്ത പൊലീസ് നടപടിയിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി  കൈക്കൊള്ളണമെന്നാണ് ആവശ്യമുയരുന്നത്.
പ്രധാന വാർത്തകൾ
Top