24 September Monday

എഫ്സിഐ തീപിടിത്തം: വിദഗ്ധസംഘമെത്തി

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018
പയ്യന്നൂർ
എഫ്സിഐ ഗോഡൗണിൽ ചൊവ്വാഴ്ചയുണ്ടായ തീപിടിത്തത്തിൽ വിദഗ്‌ധസംഘം അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്തുനിന്നും എഫ്സിഐ ഇലക്ട്രിക്കൽ എൻജിനിയറിങ‌് വിഭാഗവും കണ്ണൂർ ഏരിയാ മാനേജർ വസന്തരാജും സ്ഥലത്തെത്തി. 
ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് ഗോഡൗണിൽനിന്ന‌് പുകയുയരുന്നത് സെക്യൂരിറ്റിക്കാരുടെ ശ്രദ്ധയിൽപെട്ടത്. ഗോഡൗൺ ഷട്ടർ തുറക്കുമ്പോഴേക്കും അകം നിറയെ പുകകൊണ്ട് മൂടിയിരുന്നു. ബുധനാഴ്ച രാവിലെയോടെ എഫ്സിഐ ഏരിയാ മാനേജർ വസന്തരാജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അരിച്ചാക്കുകൾക്ക് മാത്രമാണ് തീ പിടിച്ചതെന്ന് കണ്ടെത്തി. ഫയർഫോഴ്‌സ് തീ കെടുത്താൻ വെള്ളമുപയോഗിച്ചതിനാൽ നനഞ്ഞ അരി ഉണക്കിയെടുത്ത് ഉപയോഗിക്കാൻ സാധിക്കുമെന്ന് വസന്തരാജൻ പറഞ്ഞു. തീപിടിക്കാനുള്ള കാരണത്തെക്കുറിച്ച് ഇലക്ട്രിക് എൻജിനിയറിങ‌് വിഭാഗം പരിശോധന തുടങ്ങി. സി കൃഷ്ണൻ എംഎൽഎ, നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ എന്നിവർ സ്ഥലം സന്ദർശിച്ചു.
പ്രധാന വാർത്തകൾ
Top