22 September Saturday

കൈക്കൂലി: ഡെപ്യൂട്ടി തഹസിൽദാർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018
കണ്ണൂർ
കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസിൽദാർ പിടിയിൽ. കണ്ണൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ ആർ വിനോദ്കുമാറിനെയാണ് വിജിലൻസ് സംഘം അറസ്റ്റ്ചെയ്തത്. ജില്ലിപ്പൊടി വിൽക്കുന്നതിനെതിരായ നടപടിയൊഴിവാക്കാനാണ് ഡെപ്യൂട്ടി തഹസിൽദാർ കൈക്കൂലി വാങ്ങിയത്. 
താമരശേരി സ്വദേശി അനീഷിന്റെ പരാതിയിലാണ് കണ്ണൂർ വിജിലൻസ് വിഭാഗം വിനോദ്കുമാറിനെ അറസ്റ്റ് ചെയ്തത്. 
കോഴിക്കോട് ജില്ലയിൽനിന്ന് ജില്ലിപ്പൊടി എത്തിച്ച് വിൽപന നടത്തുന്ന അനീഷിന്റെ വാഹനത്തിന്റെ രേഖകൾ കഴിഞ്ഞ ഒന്നിന് ഡെപ്യൂട്ടി തഹസിൽദാർ പിടിച്ചെടുത്തിരുന്നു. കേസ് ഒഴിവാക്കാൻ അയ്യായിരം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. നാലായിരം രൂപ അന്നുതന്നെ നൽകി. ആയിരം രൂപകൂടി നൽകണമെന്ന് നിർബന്ധം പിടിച്ചതോടെ അനീഷ് വിജിലൻസിനെ സമീപിക്കുകയായിരുന്നു. 
കണ്ണൂർ ഡിടിപിസി ഓഫീസിനടുത്തുവച്ചാണ് വിനോദ് കുമാർ പിടിയിലായത്. വിജിലൻസ് സംഘത്തെ കണ്ടതോടെ പണം വലിച്ചെറിഞ്ഞ് ഓടാൻ ശ്രമിച്ചെങ്കിലും ഡിവൈഎസ്പി വി മധുസൂദനൻ, സിഐ ബാലചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി. ഇയാൾക്കെതിരെ നേരത്തെയും പരാതിയുണ്ട‌്. മണൽപാസിന് കൈക്കൂലി വാങ്ങിയത് വിവാദമായതിനെത്തുടർന്ന് തിരിച്ചുകൊടുത്ത് തലയൂരി. തലശേരി തിരുവങ്ങാട് സ്വദേശിയാണ്.
പ്രധാന വാർത്തകൾ
Top