23 September Sunday

കാഞ്ഞങ്ങാട്‌ ഡിപ്പോയെ തകർക്കാൻ നീക്കം

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018
കാഞ്ഞങ്ങാട് 
ഡീസല്‍ ക്ഷാമത്തിന്റെ  മറവില്‍ കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയെ തകര്‍ക്കാന്‍ ഗൂഢനീക്കം. വരുമാനക്കുറവിന്റെ പേരില്‍  തരം താഴ്ത്തി ഓപ്പറേറ്റിങ്‌  സെന്ററാക്കി മാറ്റാനുള്ള നീക്കം  അണിയറയില്‍ ശക്തം. ഡീസല്‍ ക്ഷാമത്തിന്റെ പേരില്‍ മാനേജിങ്‌  ഡയറക്ടര്‍ എകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്ന തീരുമാനങ്ങളില്‍ ഡിപ്പോ ഊർധശ്വാസം   വലിക്കുകയാണ്. 
പുതിയ നിര്‍ദേശ പ്രകാരം ദിനംപ്രതി 15 വരെ സർവീസുകളാണ് കാഞ്ഞങ്ങാട്  ഡിപ്പോയിൽ വെട്ടിക്കുറച്ചത്. ഇതുമൂലം പല ഗ്രാമപ്രദേശങ്ങളിലേയും ജനങ്ങള്‍ യാത്രാക്ലേശം അനുഭവിക്കുകയാണ്. നിലവില്‍ കാഞ്ഞങ്ങാട് 56  ഷെഡ്യൂളുകളും രണ്ട് ജനറല്‍ ഷെഡ്യൂളുകളും കൊണ്ട് പ്രതിദിനം 19,022  കീലോമീറ്ററാണ്  സർവീസ്. ഇവ  ഓപ്പറേറ്റ് ചെയ്യാന്‍ 4,584 ലിറ്റര്‍ ഡീസല്‍ ആവശ്യമാണ്. എന്നാല്‍ മാനേജുമെന്റിന്റെ കടുത്ത സാമ്പത്തിക അച്ചടക്കത്തിന്റെ പേരില്‍ പ്രതിദിന ഡീസലിന്റെ ഉപയോഗം 3,667 ലിറ്റര്‍ ആയി കുറച്ച് സർവീസ് 15,238 കീലോമീറ്ററായി കുറക്കാനാണ് ഡിപ്പോ അധികൃതർക്ക്‌ കിട്ടിയ  നിർദേശം. ഇങ്ങനെ സർവീസുകള്‍ ക്രമീകരിച്ചാല്‍ എളേരിത്തട്ട്, ചിറ്റാരിക്കാല്‍, കൊന്നക്കാട്, പാണത്തുര്‍ തുടങ്ങി മലയോരത്തുനിന്ന് ആരംഭിക്കുന്ന പ്രതിദിന സർവീസ് റദ്ദാക്കൽ  കൂടി.   സർവീസ്‌ റദ്ദാക്കലിനു  പിന്നിലെ വസ്തുത മനസിലാക്കാതെ തെറ്റിദ്ധരിക്കപ്പെട്ട യാത്രക്കാര്‍ കെഎസ്‌ആര്‍ടിസി ജീവനക്കാരെയും ഡിപ്പോ അധികൃതരെയുമാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. 
ഗ്രാമീണ മേഖലയില്‍ നിന്ന് നഗരങ്ങളെ ബന്ധിപ്പിക്കുന്ന സർവീസുകള്‍ ഇല്ലാതായതോടെ വരുമാന കുറവിന്റെ പേരില്‍ താല്‍ക്കാലികമായി സർവീസ്‌ റദ്ദാക്കൽ  വര്‍ധിക്കാനാണ്‌ സാധ്യത.  പുതിയ ഡ്യൂട്ടി പുനഃക്രമീകരണം നടപ്പാക്കുന്നതിന് ലാഭകരമല്ലാത്ത ട്രിപ്പുകള്‍ ഒഴിവാക്കാന്‍ നിർേശം നൽകിയിട്ടുണ്ട്‌.  ഇതോടെ  പല സർവീസുകളും  ഇല്ലാതാകും.  ഫലത്തില്‍  കാഞ്ഞങ്ങാട് ഡിപ്പോയിലെ സർവീസുകളുടെ എണ്ണം ക്രമേണ കുറഞ്ഞുവരികയും ഇക്കാരണം ചുണ്ടിക്കാട്ടി ചെലവു ചുരുക്കലിെന്റ മറവിൽ ഡിപ്പോയെ തരം താഴ്ത്തി ഓപ്പറേറ്റിങ്‌  സെന്ററാക്കി മാറ്റാനുമാണ് നീക്കം. 
 
പ്രധാന വാർത്തകൾ
Top