20 September Thursday

തൃക്കരിപ്പൂരിൽ 6000 പേരെ വരിക്കാരാക്കും

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018
തൃക്കരിപ്പൂർ 
ഏരിയയിൽ 6000 പേർ ദേശാഭിമാനി വരിക്കാരാകും. ബ്രാഞ്ച്, ലോക്കൽ കേന്ദ്രീകരിച്ച് പ്രചാരണ ബോർഡുകൾ സ്ഥാപിച്ച് തുടങ്ങി. ഏരിയ തലത്തിൽ സെമിനാറുകളും സംഘടിപ്പിക്കും. ഏരിയ യോഗത്തിൽ വി വി സജീവൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ, കെ കുഞ്ഞിരാമൻ, ടി വി ഗോവിന്ദൻ, ഏരിയ സെക്രട്ടറി ഇ കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. 
കൊടക്കാട് ഒന്ന്‌ ലോക്കലിൽ  1100 പേരെ വരിക്കാരെ ചേർക്കും. കെ കുഞ്ഞിരാമൻ, പി കുഞ്ഞി കണ്ണൻ, പി പി  സുകുമാരൻ എന്നിവർ സംസാരിച്ചു. കൊടക്കാട് രണ്ടിൽ 900 പേർ വരിക്കാരാകും. ടി വി ഗോവിന്ദൻ, പി കെ ലക്ഷമി, ഇ കുഞ്ഞിരാമൻ, സി വി നാരായണൻ എന്നിവർ സംസാരിച്ചു. പിലിക്കോട് ഒന്നിൽ 700 വരിക്കാരാകും. ഇ കുഞ്ഞിരാമൻ, പി കുഞ്ഞിക്കണ്ണൻ, കെ വി ജനാർദനൻ, ടി വി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. പിലിക്കോട് രണ്ടിൽ 400 പേർ വരിക്കാരാകും. ടി വി ഗോവിന്ദൻ, എം വി ചന്ദ്രൻ, എം നന്ദകുമാർ എന്നിവർ സംസാരിച്ചു. മാണിയാട്ട് 650 പേർ വരിക്കാരാകും. ടി വി ഗോവിന്ദൻ, എം വി കോമൻ നമ്പ്യാർ, വി വി നാരായണൻ എന്നിവർ സംസാരിച്ചു. 
തൃക്കരിപ്പൂർ നോർത്തിൽ 400 പേർ വരിക്കാരാകും. എം വി കോമൻ നമ്പ്യാർ, കെ വി ജനാർദനൻ, കെ വി കാർത്യായനി, കെ വി പത്മനാഭൻ എന്നിവർ സംസാരിച്ചു. തൃക്കരിപ്പൂർ ടൗണിൽ 500 പേർ വരിക്കാരാകും. ഏരിയ സെക്രട്ടറി ഇ കുഞ്ഞിരാമൻ, ടി വി കുഞ്ഞികൃഷ്ണൻ, എം രാമചന്ദ്രൻ, എം വി സുകുമാരൻ എന്നിവർ സംസാരിച്ചു. തൃക്കരിപ്പൂർ സൗത്തിൽ 700 പേർ വരിക്കാരാകും. ഇ കുഞ്ഞിരാമൻ, എം പി കരുണാകരൻ, പി എ റഹ്മാൻ, എം കെ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. വലിയപറമ്പ് സൗത്തിൽ 350 പേർ വരിക്കാരാകും. ടി വി ഗോവിന്ദൻ, പി കുഞ്ഞിക്കണ്ണൻ, വി വി സജീവൻ, കെ പി ബാലൻ എന്നിവർ സംസാരിച്ചു. വലിയപറമ്പ് നോർത്തിൽ 500 പേർ വരിക്കാരാകും. ഇ കുഞ്ഞിരാമൻ, പി ശ്യാമള, പി രാഘവൻ, സി നാരായണൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top