17 November Saturday

ത‌ൃക്കുന്നപ്പുഴയിൽ കടൽഭിത്തി നിർമിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018

 

ഹരിപ്പാട്
കടലാക്രമണഭീഷണി ശാശ്വതമായി അവസാനിപ്പിക്കാൻ കഴിയുംവിധം ത‌ൃക്കുന്നപ്പുഴ തീരമേഖലയിൽ കടൽഭിത്തി നിർമിക്കണമെന്ന‌്  ഡിവൈഎഫ്ഐ ഹരിപ്പാട് ബ്ലോക്ക്  സമ്മേളനം  ആവശ്യപ്പെട്ടു. കുമാരപുരം നാരകത്തറ അഭിമന്യുനഗറിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം ആർ ബിജു പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ‌്തു. എസ് സുരേഷ‌്‌കുമാർ അധ്യക്ഷനായി. ബ്ലോക്ക് ആക‌്ടിങ‌് സെക്രട്ടറി ജി സിനുകുമാർ  പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് എം എം അനസ് അലി  സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ അഡ്വ. മനു സി പുളിക്കൽ, എം സത്യപാലൻ, എൻ സോമൻ, ആർ രാജേഷ് എംഎൽഎ, ഡിവൈഎഫ്ഐ നേതാക്കളായ ബിപിൻ സി ബാബു, കെ ടി മാത്യു, കെ സുമ, പ്രതീഷ് ജി പണിക്കർ, സി പ്രസാദ്, എം തങ്കച്ചൻ, ആർ മനോജ്, പി ചന്ദ്രൻ, സിന്ധു മോഹൻ, പി പ്രവീൺ, ശ്രീജു ചന്ദ്രൻ എന്നിവർ സംസാരിച്ചു.   ആർ ബിജു സ്വാഗതവും വി ബെന്നികുമാർ നന്ദിയും പറഞ്ഞു. പൊതുസമ്മേളനം എം നൗഷാദ് എംഎൽഎ ഉദ്ഘാടനംചെയ‌്തു. ഭാരവാഹികൾ: വി ബെന്നി കുമാർ (പ്രസിഡന്റ്), ജി സിനുകുമാർ (സെക്രട്ടറി), മനു (ട്രഷറർ)
പ്രധാന വാർത്തകൾ
Top