17 November Saturday

എലിപ്പനിയെ പ്രതിരോധിച്ച‌് ആലപ്പുഴ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018
ആലപ്പുഴ
പ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത‌് ആലപ്പുഴയെ ആണെങ്കിലും  എലിപ്പനിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ ജില്ലാ ആരോഗ്യ വകുപ്പിന്റെ നടപടി  ലക്ഷ്യത്തിലേക്ക‌്.  പ്രളയം ഏറെ ബാധിച്ച കുട്ടനാട‌്, അപ്പർ കുട്ടനാട‌് മേഖലയിൽ എലിപ്പനി വ്യാപകമായി റിപ്പോർട്ട‌് ചെയ‌്തിട്ടില്ല.  പ്രളയാനന്തരം 48 പേർക്ക‌് മാത്രമാണ‌് എലിപ്പനി സ്ഥിരീകരിച്ചത‌്. മരണപ്പെട്ടവരുടെ എണ്ണം ചൊവ്വാഴ‌്ച വരെ നാലാണ‌്.   എലിപ്പനി പടരാൻ ഏറെ സാധ്യതയുള്ള കുട്ടനാട‌് മേഖലയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ‌്. 
ഇവിടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണ‌്.  ക്യാമ്പുകളിൽ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട‌്. പ്രത്യേക മെഡിക്കൽ സംഘം ഇതിനായി പ്രവർത്തിക്കുന്നു.  
 പ്രത്യേകമായി എവിടെയും എലിപ്പനി പകരുന്നതായി റിപ്പോർട്ട‌് ചെയ‌്തിട്ടില്ല. എങ്കിലും കൂടുതൽ ശ്രദ്ധ വേണമെന്ന‌് ജില്ലാ ആരോഗ്യ വകുപ്പ‌് മുന്നറിയിപ്പ‌് നൽകുന്നുണ്ട‌്‌.  വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുതെന്നും കൊതുകിന‌് വളരാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ. മുരളീധരൻപിള്ള പറഞ്ഞു. 
ഡെങ്കിപ്പനി പടരാനുള്ള സാധ്യതയുള്ളതിനാലാണിത‌്.  ഡോക്സിസൈക്ലിൻ പോലുള്ള പ്രതിരോധ മരുന്നുകൾ കൃത്യമായി ഉപയോഗിക്കണമെന്നും സ്വയം ചികിത്സ നടത്തരുതെന്നും അദ്ദേഹം നിർദേശിച്ചു.
പ്രധാന വാർത്തകൾ
Top