21 November Wednesday

താലൂക്കാശുപത്രി മന്ദിരം: ആദ്യനിലയുടെ കോൺക്രീറ്റ് നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018

പുനലൂര്‍ 

താലൂക്കാശുപത്രിയിൽ 68 കോടി ചെലവിട്ടു നിർമിക്കുന്ന  പത്തുനില മന്ദിരത്തിന്റെ ആദ്യനിലയുടെ കോൺക്രീറ്റ് ജോലികൾ വ്യാഴാഴ്ച നടക്കും. അടുത്ത ഓണത്തിന് ആധുനിക ആശുപത്രി മന്ദിരം നാടിനു സമർപ്പിക്കും. ബഹുനില മന്ദിരം ഇപ്പോഴത്തെ ആശുപത്രി കെട്ടിടങ്ങൾക്ക് പിൻഭാഗത്താണ് നിർമിക്കുന്നത്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡി (കിഫ്ബി)ല്‍നിന്ന‌്  ബജറ്റില്‍ അനുവദിച്ച തുക ചെലവഴിച്ചാണ്  മന്ദിരം നിര്‍മിക്കുന്നത്. തമിഴ്‌നാട്ടിലെ മധുരയിലെ തുളസി കണ്‍സ്ട്രക‌്ഷന്‍സാണ് നിര്‍മാണത്തിന് കരാറെടുത്തിട്ടുള്ളത്. കിഫ്ബിയില്‍നിന്നുള്ള ഫണ്ട‌് ഉപയോഗിച്ച‌്   സംസ്ഥാനത്ത‌് ആദ്യമായി ആരംഭിക്കുന്ന നിർമാണ പ്രവൃത്തികളിലൊന്നാണ് പുനലൂർ താലൂക്കാശുപത്രിയിലേത്. ശക്തമായ മഴയിൽ ഒരാഴ്ചയോളം പണികൾ തടസ്സപ്പെട്ടിരുന്നു. 1,80,000 ചതുരശ്ര അടിയിലുള്ള ബഹുനില മന്ദിരം പൂര്‍ത്തിയാകുന്നതോടെ താലൂക്കാശുപത്രി മികച്ച ചികിത്സാകേന്ദ്രമാകും. താഴത്തെ മൂന്നുനിലയിൽ പാർക്കിങ‌് സൗകര്യമുണ്ടാകും.
പ്രധാന വാർത്തകൾ
Top