21 November Wednesday

'നാടകം: വഴിയും തീരവും’ പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018

'നാടകം: വഴിയും തീരവും’ പ്രൊഫ.വി കാർത്തികേയൻ നായർ ഡോ. വി വൈ ദാസപ്പന് പുസ്തകം നൽകി പ്രകാശനംചെയ്യുന്നു

കഴക്കൂട്ടം 
എഴുത്തുകാരനും തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജ് മലയാളം ആൻഡ് മാസ‌്കമ്യൂണിക്കേഷൻ വിഭാഗം അധ്യാപകനുമായ ഡോ. എസ് വി സുധീഷ് സാമിന്റെ നാലാമത്തെ പുസ്തകമായ ‘നാടകം: വഴിയും തീരവും’ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി കാർത്തികേയൻനായർ സെന്റ് സേവിയേഴ്‌സ് കോളേജ് പ്രിൻസിപ്പൽ  ഡോ.വി വൈ ദാസപ്പന് നൽകി പ്രകാശനം ചെയ്തു. തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിൽ നടന്ന ത്രിദിന അന്തർദേശീയ പരിസ്ഥിതി സെമിനാറിന്റെ സമാപനസമ്മേളനത്തിലാണ് പുസ്തകം പ്രകാശിപ്പിച്ചത്.
 
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ്‌ പുസ്തകം പ്രസിദ്ധീകരിച്ചത്. മലയാളം ആൻഡ് മാസ‌് കമ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ. ടി കെ സന്തോഷ്‌കുമാർ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസറും പുസ്തകത്തിന്റെ എഡിറ്ററുമായ ശ്രീകല ചിങ്ങോലി തുടങ്ങിയവർ പങ്കെടുത്തു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top