20 November Tuesday

പൊതുപണിമുടക്ക‌് വിജയിപ്പിക്കുക: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018
തിരുവനന്തപുരം
തിങ്കളാഴ‌്ച അർധരാത്രിമുതൽ ആരംഭിക്കുന്ന പൊതുപണിമുടക്കിൽ എല്ലാ തൊഴിലാളികളും വാഹന ഉടമകളും പങ്കെടുത്ത‌് പണിമുടക്ക‌് വിജയിപ്പിക്കണമെന്ന‌് സിഐടിയു ജില്ലാ പ്രസിഡന്റ‌് സി ജയൻബാബുവും സെക്രട്ടറി വി ശിവൻകുട്ടിയും എല്ലാ തൊഴിലാളികളോടും അഭ്യർഥിച്ചു.
 
കേന്ദ്ര സർക്കാരിന്റെ മോട്ടോർ വ്യവസായത്തെ തകർക്കുന്ന തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ മോട്ടോർവാഹന ബിൽ പിൻവലിക്കുക, സ‌്പെയർ പാർട‌്സിന്റെ വില നിയന്ത്രിക്കുക, പെട്രോൾ‐ ഡീസൽ വിലവർധന പിൻവലിക്കുക തുടങ്ങിയ ആവശ്യമുയർത്തി മോട്ടോർ വ്യവസായ സംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ‌് പണിമുടക്ക‌്.
 
 
പ്രധാന വാർത്തകൾ
Top