14 November Wednesday

എൻഡോവ‌്മെന്റ‌് വിതരണം ചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Sunday Aug 5, 2018

 ചാരുംമൂട്  

ചത്തിയറ ഗവ. എൽപി സ‌്കൂളിൽ പൂർവ വിദ്യാർഥിയായ മന്ത്രി ജി സുധാകരൻ ഏർപ്പെടുത്തിയ സ‌്കോളർഷിപ്പുകളുടെ  വിതരണവും എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആർ രാജേഷ് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.   ഉദ്ഘാടനം മന്ത്രി ജി സുധാകരൻ നിർവഹിച്ചു.  
വി എസ് മന്ത്രിസഭയിൽ അംഗമായിരിക്കെ ലഭിച്ച അഞ്ചുമാസ ശമ്പളം തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിൽ നിക്ഷേപിച്ചതിൽ നിന്നുള്ള പലിശയെടുത്താണ് വർഷം തോറും സ‌്കോളർഷിപ്പ‌് നൽകുന്നത്. എല്ലാ ക്ലാസുകളിലും ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 1000, 750, 500 എന്നിങ്ങനെയാണ് തുക നൽകുന്നത്. മുസ്ലിം,പട്ടികജാതി വിഭാഗക്കാർക്കും സ‌്കോളർഷിപ്പ് നൽകുന്നുണ്ട്. 20 വിദ്യാർഥികൾക്കാണ‌് സ‌്കോളർഷിപ്പ‌് വിതരണം ചെയ‌്തത്. സ‌്കൂൾ മുൻ പ്രഥമാധ്യാപിക എൻ സായിദബീവി ഏർപ്പെടുത്തിയ ക്യാഷ് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ‌്തു.
 യോഗത്തിൽ ആർ രാജേഷ് എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് മുഖ്യ പ്രഭാഷണം നടത്തി. വിദ്യാർഥികളെ താമരക്കുളം  പഞ്ചായത്ത് പ്രസിഡന്റ് വി ഗീത അനുമോദിച്ചു.അവാർഡ് ജേതാക്കളെ പ്രഥമാധ്യാപിക വി ബിന്ദു പരിചയപ്പെടുത്തി. 
ജില്ലാ പഞ്ചായത്തംഗം കെ സുമ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ വിമലൻ, എ എ സലിം , ശാന്താശശാങ്കൻ, എൻ അജയൻ പിള്ള, കെ എ രുഗ്മിണിയമ്മ, എൻ സായിദാബീവി, കെ എൻ ഗോപാലകൃഷ്ണൻ, ജി വേണു, കെ രാജൻ പിള്ള, എൻ ഗോപിനാഥൻപിള്ള, പി രാജൻ, ജി വാസവൻ, പി എസ് പ്രസാദ്, എസ് ജമാൽ, ടി സുഭാഷ് കുമാർ എന്നിവർ സംസാരിച്ചു. എസ്എംസി ചെയർമാൻ കെ അനിൽകുമാർ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എം ഷാജഹാൻ നന്ദിയും പറഞ്ഞു. 
പ്രധാന വാർത്തകൾ
Top