14 November Wednesday

മീൻപിടിത്ത വള്ളം മറിഞ്ഞ്‌ 7 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 5, 2018
കാഞ്ഞങ്ങാട്
ബല്ലാ കടപ്പുറത്ത് മീൻപിടിക്കാൻ  പോയ വള്ളം മറിഞ്ഞ് ഏഴു പേര്‍ക്ക് പരിക്ക്. അപകടത്തില്‍പെട്ടവരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. ബല്ലാകടപ്പുറത്ത് ആഴക്കാലില്‍നിന്നു പോയ തോണിയാണ് കൂറ്റന്‍ തിരമാലകളില്‍പ്പെട്ട് തകര്‍ന്നത്. രാവിലെ ഏഴോടെയാണ് അപകടം. കരയില്‍ നിന്നവര്‍ തോണി അപകടത്തില്‍പെടുന്നത് കണ്ടു ബഹളമുണ്ടാക്കി ആളെ കൂട്ടി മറ്റൊരു വള്ളത്തില്‍ ഇറങ്ങി അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുകയായിരുന്നു. 
   ഗുരുതരമായി പരുക്കേറ്റ പ്രമോദ് (45), റജി (42) എന്നിവരെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.  വിജയന്‍ (45), ബിനു (43), ശ്രീജിത്ത് (32), മുരുകേശ് (32), ബാലകൃഷ്ണന്‍ (55) എന്നിവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പ്രധാന വാർത്തകൾ
Top