23 September Sunday
സ്വകാര്യ ബസുകളുടെ ദുരിതാശ്വാസ സർവീസ്‌

ഐക്യദാർഢ്യവുമായി എ സമ്പത്ത്‌ എംപി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

സ്വകാര്യ ബസുകളുടെ ദുരിതാശ്വാസ സമാഹരണത്തിൽ എ സമ്പത്ത്‌ എംപി ബസ്‌ യാത്രക്കാരിൽനിന്ന‌് ബക്കറ്റ്‌ കളക‌്ഷൻ നടത്തുന്നു

ആറ്റിങ്ങൽ 
മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള ധനസമാഹരണാർഥം തിങ്കളാഴ്ച നടത്തിയ സർവീസുകൾക്ക്‌ ഐക്യദാർഢ്യവുമായി ആറ്റിങ്ങൽ എംപി എ സമ്പത്തും എത്തി. രാവിലെ 9.30ന‌് വെഞ്ഞാറമൂട്ടിൽനിന്ന‌് ആറ്റിങ്ങലിലേക്ക്‌ തിരിച്ച ആർകെവി ബസിലെ യാത്രക്കാർക്കെല്ലാം കണ്ടക്ടറുടെ റോളിൽ എംപിയെ കണ്ടതോടെ കൗതുകമായി.
 
 സ്വകാര്യ ബസുകളെല്ലാം ടിക്കറ്റില്ലാതെ യാത്രക്കാരിൽനിന്ന‌് ബക്കറ്റ്‌ കലക‌്ഷനിലൂടെ ദുരിതബാധിതരെ സഹായിക്കാൻ എടുത്ത മാതൃകാപരമായ പ്രവർത്തനത്തോട്‌ ഐക്യദാർഢ്യവുമായി എത്തിയതാണ‌് എ സമ്പത്ത്‌ എംപി. ആറ്റിങ്ങൽവരെ അദ്ദേഹം യാത്രക്കാരിൽനിന്ന‌് ബക്കറ്റ്‌ കലക‌്ഷനിലൂടെ ധനസമാഹരണം നടത്തി. സിപിഐ എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗങ്ങളായ വേണുഗോപാലൻനായർ, എം മുരളി, മുൻ നഗരസഭാ ചെയർമാൻ സി ജെ രാജേഷ്‌ കുമാർ, സുധീർ എന്നിവരും ഒപ്പമുണ്ടായിരുന്നു..
പ്രധാന വാർത്തകൾ
Top