19 November Monday

വിദേശ കറൻസിയുമായി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018
തിരുവനന്തപുരം 
അനധികൃതമായി സമ്പാദിച്ച വിദേശ കറൻസിയുമായി വിദേശത്തേക്ക‌് പോയയാളെ വിമാനത്താവളത്തിൽ കസ‌്റ്റഡിയിലെടുത്തു. കരമന സ്വദേശിയെയാണ‌് തിങ്കളാഴ‌്ച വൈകിട്ട‌് തിരുവനന്തപുരം വിമാനത്താവളത്തിൽ കസ‌്റ്റഡിയിലെടുത്തത‌്. നിയമപ്രകാരം 5000 ഡോളറിന‌് സമാനമായ തുകയേ കൊണ്ടുപോകാനാകുകയുള്ളൂ. അതും നിയമപ്രകാരമുള്ള ഏജൻസികളുമായി ബന്ധപ്പെട്ടാകണം. ഡോളർ, ദിർഹം, റിയാൽ തുടങ്ങിയ 1.13 കോടി രൂപ വിലമതിക്കുന്ന വിദേശ കറൻസികളുമായി വിമാനത്തിൽ കയറാൻ എത്തിയയാളെയാണ‌് പിടികൂടിയത‌്.
പ്രധാന വാർത്തകൾ
Top