23 September Sunday

എലിപ്പനി പ്രതിരോധഗുളിക ഉറപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018
ആലപ്പുഴ
പ്രളയദുരന്തത്തിന്റെയും എലിപ്പനിഭീഷണിയുടെയും പശ‌്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും മാർഗനിർദേശങ്ങൾ നൽകുന്നതിനുമായി ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്റെ അധ്യക്ഷതയിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ  യോഗംചേർന്നു. രോഗനിരീക്ഷണം, പ്രതിരോധപ്രവർത്തനം, ബോധവൽക്കരണം എന്നിവ ശക‌്തമാക്കാൻ യോഗംതീരുമാനിച്ചു. ശുദ്ധമായ കുടിവെളളമാണ് ലഭ്യമാക്കുന്നതെന്ന് വാട്ടർ അതോറിറ്റി ഉറപ്പാക്കണം എന്നും  നിർദേശിച്ചു.
പ്രധാന വാർത്തകൾ
Top