19 September Wednesday

കുട്ടനാട്ടിൽ വെള്ളം വറ്റിക്കാൻ 20 പമ്പ‌്സെറ്റുകൾ കൂടി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

വെള്ളം വറ്റിക്കാനുള്ള മോട്ടോർ പമ്പ്‌ സെറ്റ്‌ ഫിനിഷിങ്‌ പോയിന്റിൽനിന്ന്‌ ജങ്കാറിൽ കയറ്റുന്നു

 

ആലപ്പുഴ
കുട്ടനാട്ടിൽ ജലനിരപ്പ‌് താഴ‌്ത്താൻ പുതുതായി 20 പമ്പ‌്സെറ്റുകൾ കൂടി ചൊവ്വാഴ‌്ച മുതൽ പ്രവർത്തിപ്പിക്കും. സൈലം എന്ന അമേരിക്കൻ കമ്പനിയുടെ 12 പമ്പ്സെറ്റുകളും കിർലോസ‌്ക്കറിന്റെ എട്ട‌് പമ്പ‌് സെറ്റുകളും ഉപയോഗിച്ചാണ‌് വെള്ളം വറ്റിക്കുന്നത‌്.  സൈലം കമ്പനിയുടെ പമ്പ‌് സെറ്റുകൾ സ‌്പോൺസർമാർ മുഖേനയാണ‌് ലഭിച്ചത‌്.  മണിക്കൂറിൽ അഞ്ച‌് മുതൽ ആറ‌് ലക്ഷം ലിറ്റർ വെള്ളം പമ്പ‌് ചെയ്യാൻ ശേഷിയുള്ളതാണ‌് ഈ പമ്പുകൾ.
  പുന്നമട ഫിനിഷിങ‌് പോയിന്റിന‌് സമീപം ജങ്കാറിൽ പമ്പ‌്സെറ്റുകൾ കയറ്റിയെങ്കിലും അനുബന്ധ ഉപകരണങ്ങൾ എത്താതിരുന്നതിനാൽ തിങ്കളാഴ‌്ച പമ്പിങ‌് നടത്താനായില്ല. രാത്രിയോടെ ഇവ എത്തിച്ചു. കിർലോസ‌്ക്കർ കമ്പനിയുടെ എട്ട‌് പമ്പ‌ുകൾ പുതുതായി വാങ്ങിയതാണ‌്. സ‌്കൂളുകളും ജനവാസകേന്ദ്രങ്ങളുടെയും സമീപമുള്ള പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതിനാണ‌് മുൻഗണനയെന്ന‌് ഇറിഗേഷൻ വകുപ്പധികൃതർ അറിയിച്ചു.  കൈനകരിയിലും നെടുമുടിയിലുമായിരിക്കും ആദ്യഘട്ടത്തിൽ പ്രവർത്തിപ്പിക്കുക. 
പ്രളയം അവസാനിച്ചിട്ടും കൈനകരിയിൽ സ‌്കൂളുകളിലെല്ലാം അധ്യയനം മുടങ്ങിയിരിക്കയാണ‌്. പാടങ്ങളിൽ വെള്ളം വറ്റാത്തതിനാൽ സ‌്കൂളുകളിലും പരിസരങ്ങളിലും വെള്ളം കയറി കിടക്കുന്നതാണ‌് കാരണം. കൈനകരിയിലെ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന‌്  മാറ്റാൻ കഴിയാത്തതും ഇതേ പ്രശ‌്നത്താലാണ‌്. രണ്ടോ മൂന്നോ ദിവസം കൊണ്ട‌് വെള്ളം പൂർണമായി വറ്റിക്കാൻ കഴിയുമെന്നാണ‌് പ്രതീക്ഷ. ഇതിനുമുന്നോടിയായി  മടകുത്തി ബണ്ടുകളെല്ലാം ബലപ്പെടുത്തിയിട്ടുണ്ട‌്. പമ്പ‌്സെറ്റുകൾ പുറത്തേക്ക‌് ഇറക്കാതെ ജങ്കാറിൽ തന്നെ പ്രവർത്തിപ്പിക്കാനാണ‌് നീക്കം. പാടത്തേക്ക‌് ഹോസ‌് മാത്രം ഇട്ട‌് വെള്ളം പുറത്തേക്ക‌് കളയാനാകും. പമ്പ‌് സെറ്റുകൾ ഇറക്കാനും കയറ്റാനും ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ കൂടിയാണ‌് ഈ നടപടി.
പ്രധാന വാർത്തകൾ
Top