24 September Monday

സ. വി കേശവൻ അനുസ്മരണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018

വി കേശവൻ

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും ആലപ്പുഴ ജില്ലാ സെക്രട്ടറിയുമായിരുന്ന സ. വി കേശവൻ ഓർമയായിട്ട്  ശനിയാഴ‌്ച 14 വർഷം തികയും. കർഷകത്തൊഴിലാളി കുടുംബത്തിൽ ജനിച്ച് ത്യാഗനിർഭരമായ പ്രവർത്തനത്തിലൂടെ അദ്ദേഹം കമ്യൂണിസ‌്റ്റ‌് പ്രസ്ഥാനത്തിന്റെ നേത‌ൃത്വത്തിലേക്ക് ഉയർന്നു. കർഷകത്തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ സുപ്രധാനമായ പങ്കുവഹിച്ചു. കെഎസ്‌കെടിയു ആലപ്പുഴ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ‌്പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. പന്തളം നിയോജകമണ്ഡലത്തിൽനിന്ന‌് മൂന്നുതവണ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംഘടനാരംഗത്തും പാർലമെന്ററി രംഗത്തും മികവാർന്ന പ്രവർത്തനമാണ് നടത്തിയത്. 
രാജ്യം കടുത്ത വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിലാണ‌് വി കേശവന്റെ സ‌്മരണ പുതുക്കുന്നത‌്.  നരേന്ദ്രമോഡി സർക്കാർ നവലിബറൽ നയങ്ങൾ ശക്തിയോടെ നടപ്പാക്കുകയാണ‌്. രാജ്യമാകെ വർഗീയസംഘർഷം സ‌ൃഷ‌്ടിച്ച് ജനങ്ങളെ ഭീതിയിലാക്കുന്നു.  ദളിതർക്കും മതന്യൂനപക്ഷങ്ങൾക്കും സ‌്ത്രീകൾക്കും എതിരായ അതിക്രമം വർധിച്ചു. ആവിഷ‌്കാര സ്വാതന്ത്ര്യം ചോദ്യംചെയ്യപ്പെടുന്നു. 
സംസ്ഥാനത്ത് രണ്ടുവർഷം പിന്നിട്ട എൽഡിഎഫ് സർക്കാർ ജനപക്ഷനയങ്ങൾ നടപ്പാക്കി വലിയ മുന്നേറ്റം സ‌ൃഷ‌്ടിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ ജനജീവിതം മെച്ചപ്പെടുത്തുംവിധമുള്ള  നാല‌് മിഷനുകൾ രീതിയിൽ പുരോഗമിക്കുകയാണ‌്.  ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ലക്ഷ്യമിട്ട‌് രാജ്യത്ത‌് ഭിന്നിപ്പിന്റെ രാഷ‌്ട്രീയം പ്രചരിപ്പിക്കുന്ന കേന്ദ്ര സർക്കാരിനെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ട ഘട്ടമാണിത്. ഒപ്പം എൽഡിഫ് സർക്കാരിന്റെ ജനപിന്തുണ വർധിപ്പിക്കുകയും വേണം. ഈ പ്രവർത്തനങ്ങൾക്ക്  വി കേശവന്റെ ഓർമ നമുക്കു കരുത്തുപകരും. 
ആർ നാസർ
സെക്രട്ടറി, 
സിപിഐ എം 
ആലപ്പുഴ  ജില്ലാ കമ്മിറ്റി
പ്രധാന വാർത്തകൾ
Top