19 November Monday

എൻഎസ‌്എസ‌് വളണ്ടിയർമാർ ശുചീകരണം നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018
ഹരിപ്പാട്
പള്ളിപ്പാട് പഞ്ചായത്തിലെ പ്രളയബാധിത വാർഡുകളിൽ  ജില്ലയിലെ വിവിധ വിഎച്ച്എസ്എസ‌്  സ‌്കൂളുകളിൽ നിന്നെത്തിയ 150 ൽ പരം നാഷണൽ സർവീസ് സ‌്കീം വളണ്ടിയർമാരും പ്രോഗ്രാം ഓഫീസർമാരും ചേർന്ന്  ശുചീകരണം നടത്തി. 
പള്ളിപ്പാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും കാർത്തികപ്പള്ളി റോട്ടറി ക്ലബ്ബിന്റെയും ആശാപ്രവർത്തകരുടെയും സഹകരണത്തോടെയായിരുന്നു ശുചീകരണം.
രണ്ടാം വാർഡിലെ ഹനുമാൻതറ കോളനിയിലും 14ാം വാർഡിലെ കിണറുകളിലും സൂപ്പർ ക്ലോറിനേഷൻ നടത്തി. കോളനിയിലെ മുഴുവൻ വീടുകളിലും അണുനശീകരണ ലായനികൾ ബ്ലീച്ചിങ‌്  പൗഡർ എന്നിവ നൽകി.  ജല‐പരിസര ശുചിത്വ ബോധവത്ക്കരണവും നടത്തി. ആലപ്പുഴ ജില്ലാ എൻഎസ്എസ് പ്രോഗ്രാം കോ‐ഓർഡിനേറ്റർ റജി മാത്യു ഉദ്ഘാടനം ചെയ‌്തു. 
പള്ളിപ്പാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ‌്പെക്ടർ നിസാമുദ്ദീൻ, നടുവട്ടം വിഎച്ച്എസ‌്എസ‌് പ്രിൻസിപ്പൽ കെ ബി ഹരികുമാർ, റോട്ടറി ക്ലബ‌് പ്രസിഡന്റ് കൃഷ്ണകുമാർ വാര്യർ, പ്രോഗ്രാം ഓഫീസർമാരായ ഹരികുമാർ, സലിൽ കുമാർ, സതീഷ് കുമാർ, വിനോദ്, സംഗീത, വിജയശ്രീ എന്നിവർ നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
Top