15 November Thursday

ചെങ്ങന്നൂർ ശുചീകരണം ഏറ്റെടുത്ത‌് നാട‌്

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

അങ്ങാടിക്കൽ കോലാമുക്കം ഭാഗത്ത് കിണറുകൾ ശുചിയാക്കുന്നു

 

ചെങ്ങന്നൂർ
ചെങ്ങന്നൂർ മണ്ഡലത്തിലെ ശുചീകരണമെന്ന മഹാദൗത്യം ഏറ്റെടുത്ത‌് സംഘടനകളും വ്യക്തികളും. ചെങ്ങന്നൂർ നഗരസഭയിൽ കീഴ‌്ചേരിമേൽ, അങ്ങാടിക്കൽ, കോലാമുക്കം ഭാഗത്ത് പാലക്കാട് ജില്ലാ കുടുംബശ്രീ മിഷന്റെ 80 അംഗ സംഘം ശുചീകരണം നടത്തി. സജി ചെറിയാൻ എംഎൽഎ, യു സുഭാഷ്, ടി കെ മഹാദേവൻ, ബി സജി കുമാർ എന്നിവർ പങ്കെടുത്തു. നിയമസഭാ ജീവനക്കാരുടെ സംഘടനയായ കെഎൽഎസ്എസ്എ യുടെ നേതൃത്വത്തിൽ മംഗലം ഭാഗത്ത് ശുചീകരണം നടത്തി. റെഡ് ക്രോസ് ഇന്റർ നാഷണലിന്റെ സിംഗപ്പൂർ വിങ‌് ചെയർമാൻ ജിങ‌് എക‌്സ‌് എയുടെ നേതൃത്വത്തിലുള്ള സംഘം വിവിധ ഭാഗങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.
 ചെങ്ങന്നൂർ റെഡ്ക്രോസ് ചെയർമാൻ ഡോ. റെജി, വൈസ് ചെയർമാൻ എൻ ആർ ഭാസി, സാജൻ ചാക്കോ, മായ എന്നിവർ ഒപ്പമുണ്ടായിരുന്നു. 
തമിഴ്നാട് തിരുനെൽവേലി റെഡ് ക്രോസ് അംഗങ്ങൾ ഇടനാട്, പുത്തൻകാവ് പ്രദേശങ്ങളിൽ പകർച്ചവ്യാധികൾ പടരാതിരിക്കുന്നതിനുള്ള സ‌്പ്രേയിങ്നടത്തി, വീടുകൾ ശുചീകരിച്ചു. കോയമ്പത്തൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യാൺകോം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ  എൻ എൽ മുകുന്ദൻ ലീഡറായുള്ള  ടീം ഇടനാട്, പുത്തൻകാവ് ഭാഗങ്ങളിൽ പുനരധിവാസത്തിനു സഹായകമായ പ്രോജക്ടുകൾ നടപ്പാക്കുന്നതിനു വേണ്ടി സർവെ ആരംഭിച്ചു.
കൊല്ലം യുണൈറ്റഡ് ഇലക്ട്രിക്കൽ അസോസിയേഷൻ പ്രവർത്തകർ, സിപിഐ എം കുണ്ടറ ലോക്കൽ കമ്മിറ്റി എന്നിവർ സംയുക്തമായി ചെറിയനാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുചീകരണം നടത്തി.
മുളക്കുഴ പഞ്ചായത്ത് ഏഴാം വാർഡ് ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ പൊതു സ്ഥലങ്ങൾ ശുചീകരിച്ചു. പഞ്ചായത്തംഗം പി ആർ വിജയകുമാർ, ആറന്മുള എഇഒ സി ഡി രഘുപ്രസാദ്, സുമ ഹരികുമാർ, ശാന്താ ശശിധരൻ എന്നിവർ പങ്കെടുത്തു.
ചെറിയനാട് പഞ്ചായത്ത് ഒന്നാം വാർഡിലെ പടാരത്തിൽ കോളനി, പതിനൊന്നാം വാർഡിൽ സ‌്റ്റേഡിയം ഭാഗം, പതിനഞ്ചാം വാർഡിൽ മാളിയേക്കൽചിറ കോളനി എന്നീ സ്ഥലങ്ങളിൽ കിണർ വൃത്തിയാക്കൽ, വീടു ശുചീകരണം എന്നിവ നടത്തി. തിരുവനന്തപുരം കരകുളം പഞ്ചായത്തംഗങ്ങളും ജീവനക്കാരും സന്നദ്ധ സംഘടനാ പ്രവർത്തകരുമാണ് ശുചീകരണ പ്രവർത്തനത്തിനെത്തിയത്. ചെറിയനാട് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാധമ്മ, വൈസ് പ്രസിഡന്റ് ഗ്രേസി സൈമൺ, ചെങ്ങന്നൂർ ബ്ലോക്ക‌് പഞ്ചായത്ത‌് വൈസ് പ്രസിഡന്റ് ജി വി വേക്, എബി തോട്ടുപുറം, സ്വർണ്ണമ്മ എന്നിവർ ശുചീകരണത്തിൽ പങ്കെടുത്തു.വിവിധ സ്ഥലങ്ങളിൽ കുടുംബശ്രീ, തൊഴിലുറപ്പ‌് പ്രവർത്തകർ, ആശാ പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, ശുചിത്വമിഷൻ, ഹരിതസേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top