22 November Thursday

കൊടിക്കുന്നിലിന്റെ നിലപാടുകൾ പരിഹാസ്യം: എൽഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

 കൊടിക്കുന്നിലിന്റെ നിലപാടുകൾ പരിഹാസ്യം: എൽഡിഎഫ്  

ചെങ്ങന്നൂർ
പ്രളയ ദുരന്തത്തിനിടയിലും തരംതാണ രാഷ‌്ട്രീയം കൈയാളുന്ന കൊടിക്കുന്നിൽ സുരേഷ‌് എംപി  നിലപാടുകൾ തിരുത്തണമെന്ന് എൽഡിഎഫ് ചെങ്ങന്നൂർ നിയോജക മണ്ഡലം കൺവീനർ എം എച്ച് റഷീദ് ആവശ്യപ്പെട്ടു. കേരളം കണ്ടിട്ടില്ലാത്ത രക്ഷാപ്രവർത്തനവും പുനരധിവാസവുമാണ‌്  ചെങ്ങന്നൂരിൽ നടന്നത്. 
 മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും പിന്തുണയോടെ സജി ചെറിയാൻ എംഎൽഎയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ ജനത ഈ പ്രതിബന്ധങ്ങൾ അതിജീവിച്ച് മുന്നേറി. 
ദുരന്തത്തിന്റെ ആദ്യ മണിക്കുറുകൾ മുതൽ രാഷ‌്ട്രീയ, മത, സംഘടനാ ഭേദമില്ലാതെ ഏവരും ഒറ്റക്കെട്ടായി കർമനിരതരായപ്പോൾ കാഴ‌്ചക്കാരനായി  നിൽക്കുകയായിരുന്നു എം പി. കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തി വ്യോമ, കര സേനകളെ എത്തിക്കാൻ ബാധ്യസ്ഥനായ കൊടിക്കുന്നിൽ ഈ വിഷയങ്ങളിൽ നിന്ന് ഒളിച്ചോടുകയായിരുന്നു. 
രക്ഷാപ്രവർത്തനത്തിന്റെ നിർണായക ഘട്ടങ്ങളിലൊന്നും എവിടെയും എം പി യെ കാണാൻ കഴിഞ്ഞിട്ടില്ല. ദിനംപ്രതി മന്ത്രിമാർ എത്തി നടത്തിയ അവലോകന യോഗങ്ങളിൽ പങ്കെടുക്കാതിരുന്ന ഇദ്ദേഹം മുഖ്യമന്ത്രി എത്തിയ പരിപാടി പോലും അവഗണിക്കുകയായിരുന്നുവെന്നും  റഷീദ് പറഞ്ഞു.
പ്രധാന വാർത്തകൾ
Top