15 November Thursday
ദുരിതാശ്വാസം

കാരുണ്യയാത്ര ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

   

ചേർത്തല
പ്രളയ ദുരിതബാധിതരെ സഹായിക്കാൻ ജില്ലയിലെ സ്വകാര്യബസുകൾ തിങ്കളാഴ‌്ച കാരുണ്യയാത്ര നടത്തും. രാവിലെ 8.30ന് ചേർത്തല സ്വകാര്യ ബസ് സ‌്റ്റാൻഡ‌് പരിസരത്ത്  മന്ത്രി പി തിലോത്തമൻ ഉദ്ഘാടനംചെയ്യും. എ എം ആരിഫ‌് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ആലപ്പുഴ ജില്ലാ പ്രൈവറ്റ‌് ബസ‌് ഓപ്പറേറ്റേഴ‌്സ‌് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാർ അധ്യക്ഷനാകും. സ്വന്തം വാഹനങ്ങളുള്ളവരും തിങ്കളാഴ‌്ച സ്വകാര്യബസുകളിൽ യാത്രചെയ‌്ത‌് കാരുണ്യപ്രവർത്തനത്തിൽ പങ്കാളികളാകണമെന്ന‌് ജില്ലാ സെക്രട്ടറി വി രാധാക‌ൃഷ‌്ണൻ അഭ്യർഥിച്ചു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top