19 November Monday

വീട‌് തകര്‍ച്ചാ ഭീഷണിയില്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018
ഹരിപ്പാട് 
വെള്ളക്കെട്ടിലായി  ഭിത്തിക്ക് വിള്ളൽവീണ വീട്ടിൽ ഭയാശങ്കയോടെ കുടുംബം. കരുവാറ്റ പഞ്ചായത്ത് 10‐ാം വാർഡിൽ തൈവീട് ജങ‌്ഷനു സമീപത്തുള്ള കൂനൻപറമ്പിൽ വിജയമ്മയുടെ വീടാണ് അപകടാവസ്ഥയിലായത‌്. 
കോൺക്രീറ്റ് കട്ട കൊണ്ടുള്ള ഭിത്തി പലയിടത്തും വിണ്ടിരിക്കുകയാണ‌്. മേൽക്കൂരയിലെ ആസ്ബസ‌്റ്റോസ് ഷീറ്റും ഭിത്തിയും വേറിട്ട നിലയിലാണ്. പ്ലാസ‌്റ്റർ ചെയ്യാത്ത ഭിത്തിയിലെ ഇഷ‌്ടികകൾ അടർന്നു വീഴുന്ന അവസ്ഥയാണ‌്.
വിധവയായ വിജയമ്മയും മരുമകളും  രണ്ടു പിഞ്ചുകുട്ടികളും മറ്റൊരാശ്രയമില്ലത്തതിനാൽ ഏതുനിമിഷവും തകർന്നു വീഴാവുന്ന വീട്ടിൽ പേടിയോടെ കഴിയുകയാണ്.
പ്രധാന വാർത്തകൾ
Top