14 November Wednesday

നവകേരള ഭാഗ്യക്കുറി പ്രകാശനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018
 
ആലപ്പുഴ
പ്രളയ ദുരിതാശ്വാസത്തിനും കേരളത്തിന്റെ പുനർനിർമിതിക്കും ധനസമാഹരണത്തിനായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നവകേരള ഭാഗ്യക്കുറി ടിക്കറ്റ് തിങ്കളാഴ‌്ച പ്രകാശനംചെയ്യും. ആലപ്പുഴ രജിസ്‌ട്രേഷൻ സമുച്ചയത്തിനു സമീപത്തെ സ‌്ത്രീസൗഹ‌ൃദ കേന്ദ്രത്തിൽ (ജെൻഡർ പാർക്ക്) നടക്കുന്ന ചടങ്ങിൽ രാവിലെ 10ന്  മന്ത്രി ടി എം തോമസ് ഐസക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ‌്ക്ക‌് ആദ്യ ടിക്കറ്റ് കൈമാറും.  
മന്ത്രി ജി സുധാകരൻ അധ്യക്ഷനാകും. ഭക്ഷ്യമന്ത്രി പി തിലോത്തമൻ ആദ്യ വിൽപ്പന നിർവഹിക്കും.  നവകേരള ഭാഗ്യക്കുറിയിലൂടെ പരമാവധി 85 കോടി രൂപ അറ്റാദായമായി സമാഹരിക്കാനാണ് ഉദ്ദേശ്യം. ഈ തുക ദുരിതാശ്വാസ, പുനർനിർമാണ പ്രവർത്തനങ്ങൾക്ക‌് വിനിയോഗിക്കും. 
 
പ്രധാന വാർത്തകൾ
Top