14 November Wednesday

പച്ചക്കറി കൃഷിയിൽ നേട്ടം കൊയ്യാനൊരുങ്ങി യുബിഎംസി

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

കാഞ്ഞങ്ങാട്‌ യുബിഎംസി സ്‌കൂളിന്റെ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ നിർവഹിക്കുന്നു

 കാഞ്ഞങ്ങാട്

കഴിഞ്ഞ അധ്യയന വര്‍ഷം ഹയര്‍സെക്കൻഡറി തലംവരെയുള്ള വിദ്യാലയങ്ങളോട് പൊരുതി മികച്ച പച്ചക്കറി കൃഷി ചെയ്ത വിദ്യാലയത്തിനും മികച്ച അധ്യാപകനുമുള്ള അവാര്‍ഡ് നേടിയ കാഞ്ഞങ്ങാട് യുബിഎംസി എഎല്‍പി സ്‌കൂള്‍ ഇത്തവണ സംസ്ഥാനതലത്തില്‍ തന്നെ മികച്ച സ്‌കൂളിനുള്ള നേട്ടം കൈവരിക്കാനുളള തയ്യാറെടുപ്പ് തുടങ്ങി.
സ്‌കൂളിലെ 58 പേരടങ്ങുന്ന ഹരിത ക്ലബ്‌ പ്രവര്‍ത്തകരാണ് ഈ ഉദ്യമത്തിന് തയ്യാറാകുന്നത്.  കൃഷിയിറക്കലിന്റെ  ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ നിർവഹിച്ചു. കൗണ്‍സിലറും പിടിഎ വൈസ് പ്രസിഡന്റുമായ സന്തോഷ് കുശാല്‍നഗര്‍ അധ്യക്ഷനായി.  സ്റ്റാൻഡിങ്‌  കമ്മിറ്റി ചെയര്‍മാന്‍ എന്‍ ഉണ്ണികൃഷ്ണന്‍,  പ്രധാനാധ്യാപകന്‍ ടി രാജീവന്‍, വി കെ ഉണ്ണികൃഷ്ണന്‍, എം രാജീവന്‍, കെ പി രമേശന്‍, കെ എന്‍ ആശാലത, ടി കെ ബില്‍ക്കീസ് എന്നിവര്‍ സംസാരിച്ചു. 
കൃഷിചെയ്യാന്‍ യോഗ്യമല്ലെന്ന് സാക്ഷ്യപ്പെടുത്തിയ സ്ഥലത്താണ് അധ്യാപകരുടെയും കുട്ടികളുടെയും പ്രയത്‌നത്തില്‍ കഴിഞ്ഞവര്‍ഷം അമ്പതിനായിരത്തോളം രൂപയുടെ വിളവ് ലഭിച്ചത്‌. നരമ്പന്‍, പയര്‍, വെണ്ട, പച്ചമുളക് തുടങ്ങിയവ ആദ്യവും പിന്നീട് ഡിസംബറോടെ തക്കാളി, കാബേജ് തുടങ്ങിയ ഇനങ്ങളും കൃഷി ചെയ്യാനാണ് സ്‌കൂള്‍ ഹരിതക്ലബ്ബ് തയ്യാറെടുക്കുന്നത്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top