21 November Wednesday

കുടിവെള്ള പരിശോധനയ‌്ക്ക‌് മൊബൈൽ ലാബ് എത്തിക്കും

വെബ് ഡെസ്‌ക്‌Updated: Friday Aug 3, 2018

 

ആലപ്പുഴ
ദുരിതാശ്വാസ ക്യാമ്പുകളിൽ നൽകുന്ന കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിലവിൽ തിരുവല്ലയിൽ മാത്രമാണ് പരിശോധനയ‌്ക്ക‌് സൗകര്യം എന്നതു പരിഗണിച്ച് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മൊബൈൽ ലാബിന്റെ സേവനവും ജില്ലയ‌്ക്ക‌് വിട്ടുനൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നാളെയോ അടുത്ത ദിവസമോ അത് ജില്ലയിലെത്തുമെന്ന് മന്ത്രി പറഞ്ഞു. കലക്ടറേറ്റിലെ ദുരിതാശ്വാസ അവലോകന യോഗത്തിലാണ്  ഇക്കാര്യം അറിയിച്ചത്. 
ശുചീകരണ പ്രവർത്തനത്തിൽ വലിയ ജനപങ്കാളിത്തത്തോടെ പ്രവർത്തനം സംഘടിപ്പിക്കണം. ആരോഗ്യസേനയുടെ പ്രവർത്തനം എല്ലാ വീടുകളിലും എത്തുന്നുവെന്നുറപ്പാക്കണം. കുട്ടികളുടെയും പ്രായമായവരുടെയും ചികിത്സ കൂടുതൽ ശക്തമാക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.
പ്രധാന വാർത്തകൾ
Top