19 January Saturday

ചേറ്റുകുണ്ട്‌ അക്രമം ആസൂത്രിതം കൂടുതൽ തെള‌ിവുകൾ പുറത്ത്‌

സ്വന്തം ലേഖകൻUpdated: Thursday Jan 3, 2019

  കാഞ്ഞങ്ങാട‌്

ചേറ്റുകുണ്ടിലെ അക്രമം ബിജെപി നേതൃത്വത്തിന്റെ ഒത്താശയോടെയാണെന്ന‌തിനു കുടുതൽ തെള‌ിവുകൾ പുറത്തുവന്നു. വനിതാമതിൽ അക്രമിച്ച‌് സ‌്ത്രീകളെ പരിക്കേൽപ്പിച്ചവരും പൊലീസ‌് വാഹനം തകർത്ത സംഘത്തിൽ പെട്ട ചില ബിജെപി ക്രിമിനലുകളെ പൊലീസ‌് തിരിച്ചറിഞ്ഞു. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുത്തുവന്നു. 
മാണിക്കോത്തെ മുതൽ വീട്ടിൽ പരദേശിയുടെ മകൻ  ബിജു, മാണിക്കോത്ത‌് അമ്പല പരിസരത്തെ രാമന്റെ മകൻ രാഹുൽ, മാണിക്കോത്ത‌് മദ്രസക്കു പിറകിലെ അര‌യവളപ്പിൽ ശശിയുടെ മകൻ  അഭിഷേക‌്,  മാണിക്കോത്ത‌് കണ്ടത്തിൽ  അരുൺ, ചുമട്ടുതൊഴിലാളി മാണിക്കോത്ത‌് പനക്കൂൽ ഹൗസിലെ സിജു കിഴക്കുംകര മണലിലെ തെക്കേ വീട്ടിൽ കാർത്തികേയൻ, കാറ്റാടിയിലെ വെള്ളകൊട്ടൻ എന്ന വിവേക‌്, പടിഞ്ഞാറെക്കരയിലെ പ്രഭാകരന്റെ മകൻ പ്രജിത്ത‌്, കടപ്പുറത്തെ നാരായണന്റെ മകൻ വൈശാഖ‌്, പൊയ്യക്കരയിലെ ദീപികിന്റെ മക്കളായ ദീലിപ‌്,  ദിപേഷ‌്, പൊയ്യക്കരയിലെ സുരേന്ദ്രന്റെ മകൻ സിദ്ധാർത്ഥ‌്, വാസുവിന്റെ മകൻ വിപിൻ, പൊയ്യക്കരയിലെ കൃഷ‌്ണന്റെ മകൻ രൂപേഷ‌്, പൊയ്യക്കരയിലെ ചോയിയുടെ മകൻ സതീശൻ, ചിത്താരി കടപ്പുറത്തെ അശോകന്റെ മകൻ അനീഷ‌്, ചിത്താരി കടപ്പുറത്തെപ്രകാശിന്റെ മകൻ പ്രഫുൽ, പൊയ്യക്കരയിലെ വിദ്യാസാഗർ, വാസുവിന്റെ മക്കളായ ബിജു,  വിഷ‌്ണു,  പൊയ്യക്കര ചോയിയുെടെ മകൻ ഹരീശൻ, ചേറ്റുകുണ്ടിലെ പാറമ്മൽ അശോകൻ, പൊയ്യക്കര ചിത്താരിഗ്രാമത്തിലെ കരിയന്റെ മകൻ പി പി ബിജു, പി പി വാസുവിന്റെ മകൻ ദീപേഷ‌്, കുമാരന്റെ മകൻ സി എച്ച‌് ബാബു, ബാബുവിന്റെ മകൻ ആദർശ‌്, കല്ലിങ്കാലിലെ ചോയിയുടെ മകൻ സതീശൻ എന്നിവർ അക്രമങ്ങളിൽ എർപ്പെട്ടതിന്റെ ക്യാമറാദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഇവെരെല്ലാം ഇവിടെ എത്തിയത‌് ജില്ലാനേതൃത്വത്തിന്റെ നിർദേശപ്രകാരം ഉച്ചയോടെ അക്രമികൾ ചേറ്റുകുണ്ടിൽ കേന്ദ്രീകരിച്ചിരുന്നതായി പുറത്തുവന്നു. 
കാഞ്ഞങ്ങാട്ടെ കടകളിൽ നിന്ന‌് ചാക്കുകണക്കിന‌് മുളക‌്(പറങ്കി) റെയിൽപാളത്തിനും കെഎസ‌്ടിപി റോഡരകിലും വളർന്ന‌് പന്തലിച്ച‌് ഉണങ്ങി പാകമായ പുല്ലുകൾക്കിടയിൽ വിതറിയശേഷമാണ‌് അക്രമികൾ തീയിട്ടത‌്. പുകപടലം ശ്വസിച്ച സ‌്ത്രികൾക്ക‌്  ശ്വാസതടസമുണ്ടാക്കി മതിൽ പൊളിക്കാനാണ‌് ഇങ്ങനെ ചെയ‌്തത‌്. എന്നിട്ടും മതിലിൽ നിന്ന‌് സ‌്ത്രീകൾ പിന്മാറിയില്ലെന്ന‌് യുണിവേഴ‌്സൽ റെക്കോർഡ‌്സ‌്ഫോറം അന്താരാഷ‌്ട്ര ജൂറി അംഗം സുനിൽ ജോസഫ‌്‌ വെളിപ്പെടുത്തിയിട്ടുണ്ട‌്. ഓരോ കിലോമീറ്ററിലും ഓരോ വ‌ള‌ണ്ടിയർമാർക്ക‌് ചുമതല നൽകിയാണ‌് മതിലിന്റെ വിഡിയോ ചിത്രീകരിച്ചതെന്നും അദ്ദേഹം തിരുവനന്തപുരത്ത‌് നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക‌്തമാക്കിയതോടെ ചേറ്റുകുണ്ടിൽ  മതിൽ പൊള‌ിഞ്ഞെന്ന യുഡിഎഫ‌് ബിജെപി നേതാക്കളുടെ വാദവും പൊളിഞ്ഞു.
പ്രധാന വാർത്തകൾ
Top