Top
24
Wednesday, January 2018
About UsE-Paper

കേന്ദ്രഭരണം ജനങ്ങളെ ഭിന്നിപ്പിക്കുന്നു: വി എസ്

Wednesday Jan 3, 2018
വെബ് ഡെസ്‌ക്‌
കഴക്കൂട്ടം > വര്‍ഗ്ഗീയത തത്വശാസ്ത്രമായി അംഗീകരിച്ച സംഘപരിവാര്‍ ശക്തികള്‍ നിയന്ത്രിക്കുന്ന ഭരണ സംവിധാനമാണ് രാജ്യത്ത് നിലവിലുള്ളതെന്നും തീവ്രഹിന്ദുത്വം അടിച്ചേല്‍പ്പിച്ച് അവര്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും ഭരണപരിഷ്കരണ കമീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. ടെക്നോപാര്‍ക്ക് ജീവനക്കാരുടെ സാംസ്കാരിക ക്ഷേമ സംഘടനയായ പ്രതിധ്വനിയുടെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്.
 
കേരളത്തില്‍പോലും ഇത്തരം ശക്തികള്‍ വര്‍ഗീയ വിദ്വേഷത്തിന്റെ നാമ്പുകള്‍ മുളപ്പിക്കാന്‍ ശ്രമിക്കുന്നു എന്നത് അത്യന്തം ഗൌരവത്തോടെ കാണണം. ഇതിനെതിരെ ജനാധിപത്യ മതനിരപേക്ഷശക്തികള്‍ യോജിച്ചു പോരാടണമെണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് വിനീത് ചന്ദ്രന്റെ അധ്യക്ഷനായി. മന്ത്രി കടകടകംപള്ളി സുരേന്ദ്രന്‍, ചീഫ് സെക്യൂരിറ്റി ഓഫിസര്‍ ജൈനേന്ദ്രകുമാര്‍, സെക്രട്ടറി രാജീവ് കൃഷ്ണ, ഫ്രാക് സെക്രട്ടറി ആര്‍  ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ നിഷിന്‍ ടി എന്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ സിനു ജമാല്‍ നന്ദിയും പറഞ്ഞു.
 
 

Related News

കൂടുതൽ വാർത്തകൾ »