26 June Tuesday

ആനയിറങ്കല്‍ അണക്കെട്ടിലേക്ക് സന്ദര്‍ശക പ്രവാഹം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018

A-h-[n- B-tLm-jn-¡m-³ B-\-bn-d-¦Â- A-W-s¡-«n-se¯n-b k-µÀ-i-IÀ--

 ശാന്തന്‍പാറ > അവധി ആഘോഷിക്കാന്‍ ആനയിറങ്കല്‍ അണക്കെട്ടിലേക്ക് സന്ദര്‍ശക പ്രവാഹം. മൂന്നാറിനും തേക്കടിക്കും മധ്യേ സ്ഥിതി ചെയ്യുന്ന പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണിത്. കി.മീറ്ററുകള്‍ വ്യാപിച്ചുകിടക്കുന്ന നീലജലാശയവും കരയില്‍ കാണുന്ന കാട്ടാനകളുമാണ് പ്രധാന ആകര്‍ഷണം. മണ്ണും കല്ലും കൊണ്ടുള്ള അണക്കെട്ടെന്ന പ്രത്യേകതയും ആനയിറങ്കലിനുണ്ട്. 

   ആനയിറങ്കല്‍ ഡാമിലെ ജലം ഉപയോഗിച്ച് വൈദ്യുതി പദ്ധതിയും പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നാറിലെത്തുന്ന വിദേശികളും സ്വദേശികളായ സഞ്ചാരികളും ദേവികുളം പിന്നിട്ട് ആനയിറങ്കല്‍ അണക്കെട്ട് കണ്ടശേഷം രാമക്കല്‍മേട് ചുറ്റിയാണ് തേക്കടിയിലെത്തുക. നിലവില്‍ മൂന്നാര്‍ ഗ്യാപ്പ് റോഡ് അടച്ചിരിക്കുന്നതിനാല്‍ രാജാക്കാട് വഴിയാണ് ആനയിറങ്കലില്‍ എത്തുന്നത്. ക്രിസ്മസ്- പുതുവത്സരം പ്രമാണിച്ച് ആയിരങ്ങളാണ് അണക്കെട്ട്  സന്ദര്‍ശിക്കാനെത്തിയത്.
പ്രധാന വാർത്തകൾ
Top