Top
22
Monday, January 2018
About UsE-Paper

ബഡ്സ് സ്കൂള്‍ ജില്ലാ കലോത്സവം

Wednesday Jan 3, 2018
വെബ് ഡെസ്‌ക്‌
_Uv-kv- kv-IqÄ- Pn-Ãm-Xe Item-Õh¯nse \r-¯ aÕc¯nÂ- ]s¦Sp¡p-¶ Ip-«n-IÄ-¡v- Np-hSp-IÄ- ]dªp-sIm-Sp-¡p-¶ ]cn-io-eIÀ-
കൊല്ലം > ഭിന്നശേഷിയുള്ള കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന കഴിവുകള്‍ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനവും അവസരങ്ങളും നല്‍കുന്നതുവഴി അവരെ പലമേഖലകളിലും മുന്‍നിരയിലെത്തിക്കാനാകുമെന്ന് എം മുകേഷ് എംഎല്‍എ പറഞ്ഞു.ഗവ. ഗേള്‍സ് ഹൈസ്കൂളില്‍  കുടുംബശ്രീ ബഡ്സ് സ്കൂള്‍ ജില്ലാതല കലോത്സവം 'സാരംഗ് 2018' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ ജിസന്തോഷ് അധ്യക്ഷനായി.  കവി കുരീപ്പുഴ ശ്രീകുമാര്‍ മുഖ്യാതിഥിയായി.
ജില്ലാ മിഷന്‍ അസി കോ-ഓര്‍ഡിനേറ്റര്‍ വി ആര്‍ അജു ,പ്രോഗ്രാം മാനേജര്‍ ആര്‍ വിജയ്കൃഷ്ണന്‍ ,കോ-ഓര്‍ഡിനേറ്റര്‍മാരായ സബൂറാ ബീവി , മുഹമ്മദ് അന്‍സര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ 15 ബഡ്സ്/ ബിആര്‍സി സ്കൂളുകളില്‍ നിന്നൂള്ള 270 വിദ്യാര്‍ഥികള്‍ പങ്കെടുത്ത കലോത്സവത്തില്‍ 19 വിഭാഗങ്ങളിലായിട്ടായിരുന്നു   മത്സരങ്ങള്‍.