17 October Wednesday

ആലിയാട് മാധവന്‍പിള്ള സ്മാരക പുരസ്‌കാരം ഷെരീഫ് പാങ്ങോടിന്

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018
വെഞ്ഞാറമൂട്
 ആലിയാട് ജി മാധവൻപിള്ള  സ്മാരക പുരസ്‌കാരം ഷെരീഫ് പാങ്ങോടിന് .സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവും വെഞ്ഞാറമൂട് ഏരിയ സെക്രട്ടറിയുമായിരുന്ന ആലിയാട് ജി മാധവൻപിള്ളയുടെ സ്മരണാർഥം സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്‌കാരം നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്ക്‌ നടനും സംവിധായകനുമായ ഷെരീഫ് പാങ്ങോടിന് നല്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
 
22ന് കോലിയക്കോട് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പുരസ്‌കാരം സമർപ്പിക്കും.കോലിയക്കോട് എൻ കൃഷ്ണൻനായർ അധ്യക്ഷനാകും.25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ബി പി മുരളി, കെ സി വിക്രമൻ ,ആർ രമേശൻനായർ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top