16 November Friday
35 ലക്ഷം രൂപയുടെ നഷ്ടം

ഹരിപ്പാട‌് തീപിടിത്തം കടകൾ കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018

ഫയർഫോഴ്‌സ്‌ തീ അണയ്്‌ക്കുന്നു

ഹരിപ്പാട്

താലൂക്ക് ആശുപത്രിക്ക് സമീപം തീപിടിത്തത്തിൽ ഒരു കട പൂർണമായും രണ്ടു കടകൾ ഭാഗികമായും കത്തിനശിച്ചു.ബുധനാഴ‌്ച പുലർച്ചെ നാലോടെയാണ് സംഭവം.
 അകം കുടി ആലക്കോട് അനീഷിന്റെ പാറയിൽ ട്രേഡേഴ്സ് പലചരക്ക് കട, സമീപത്തുള്ള മണ്ണാറശാല ഷാജഹാൻ മൻസിലിൽ ഷാജഹാന്റെ നയനം മൊബൈൽസിന്റെ ഒന്നാം നിലയിലെ മൊബൈൽ റിപ്പയറിങ‌് യൂണിറ്റ്, പാനൂർ തുണ്ടിൽ ഇർഷാദിന്റെ ന്യു അമ്പാടി ഇലക‌്ട്രോണിക‌്സ‌് എന്നിവിടങ്ങളിലാണ് അഗ്നിബാധയുണ്ടായത്.
പലചരക്ക് കടയും മൊബൈൽ റിപ്പയറിങ് യൂണിറ്റ്  പൂർണമായും  ഇലക‌്ട്രോണിക‌്സ‌് കട ഭാഗികമായും കത്തി നശിച്ചു. 35 ലക്ഷത്തോളം രൂപയുടെ  നഷ്ടം കണക്കാക്കുന്നു.
കായംകുളം, ഹരിപ്പാട്, മാവേലിക്കര എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രണ്ട് മണിക്കൂർ നടത്തിയ കഠിന പരിശ്രമത്തെ തുടർന്നാണ‌് തീയണച്ചത‌്.  
പലചരക്ക് മൊത്തക്കടയായ പാറയിൽ സ‌്റ്റോഴ‌്സിൽ നിന്ന് തീ പടർന്നു പിടിച്ചെന്ന‌് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പലചരക്ക‌് കടയിലെ
മുഴുവൻ സാധനങ്ങളുംകത്തി നശിച്ചു. ഇവിടെയാണ് കൂടുതൽ നഷ്ടമുണ്ടായത് നയനം മൊബൈൽസിൽ റിപ്പയറിങ്ങിനു കൊണ്ടുവന്ന ഫോണുകൾ സ‌്പെയർ പാർട്സുകൾ, എ സി എന്നിവ പുർണമായി കത്തിപോയി. പുതിയ മൊമ്പൈൽ ഫോണുകൾ സൂക്ഷിച്ചിരുന്ന  താഴത്തെ നിലയിലേക്ക് തീ പടരുന്നതിനുമുമ്പ് അണക്കാനായതിനാൽ വലിയ നഷ്ടം ഒഴിവായി.
അമ്പാടി ഇലക‌്ട്രോണിക‌്സിലും കാര്യമായ നാശ നഷ്ടങ്ങളുണ്ടായി.
ഫയർ യൂണിറ്റിലെ വെള്ളം തീർന്നപ്പോൾ സമീപത്തെ മുരളീ ഹോട്ടലിലെ കിണറ്റിൽ നിന്ന്  വെള്ളം പമ്പ് ചെയ‌്തതിനാൽ സമീപ കടകളിലേക്ക് തീ പടരുന്നത‌് തടയാനായി. 
സമീപത്തെ സിസിടിവി ക്യാമറ പരിശോധിച്ചാൽ തിപിടിത്തം സംബന്ധിച്ച്‌ കുടുതൽ വിവരം ലഭിക്കുമെന്നു കരുതുന്നു. വൈദ്യുതി ഷോർട് സർക്യുട്ടാണ് അഗ്നിബാധയ‌്ക്ക് കാരണമെന്നു സംശയിക്കുന്നു. വൈദ്യുത ദീപാലങ്കാരങ്ങളിൽ നിന്നാണോ തീ പടർന്നതെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
പ്രധാന വാർത്തകൾ
Top