22 November Thursday

മടിക്കൈ പഞ്ചായത്ത്‌ ഓഫീസ്‌ കെട്ടിടം ഉദ്‌ഘാടനം 11ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018
മടിക്കൈ
പഞ്ചായത്ത് ഓഫീസിനുവേണ്ടി മേക്കാട്ട് ആധുനിക സൗകര്യങ്ങളോടെ  നിർമിച്ച ഇരുനില കെട്ടിടം 11ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 1.46 കോടി ചെലവിലാണ്‌ കെട്ടിടം നിറമിച്ചത്‌. ഉദ്ഘാടന ചടങ്ങിൽ  മന്ത്രി ഇചന്ദ്രശേഖരൻ അധ്യക്ഷനാകും. പി കരുണാകരൻ എംപി മുഖ്യാതിഥിയാകും. 
സെക്രട്ടറിയേറ്റിന്റെ മിനി മാതൃകയിലാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദനാണ് 2015ൽ തറക്കല്ലിട്ടത്. പേപ്പർലസ് പഞ്ചായത്ത്, ഐഎസ്ഒ അംഗീകാരം നേടിയെടുക്കുന്നതിനുള്ള പ്രവർത്തനം എന്നിവ പഞ്ചായത്തധികൃതർ നടത്തി വരുന്നു. 
സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ സി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ് കെ പ്രമീള അധ്യക്ഷയായി. ശശിന്ദ്രൻ മടിക്കൈ, എം രാജൻ, മടത്തിനാട്ട് രാജൻ, പി ബേബി, എം കുഞ്ഞമ്പു, ബങ്കളം കുഞ്ഞികൃഷ്ണൻ, രാജു അരയി, പ്രൊഫ.വി കുട്ട്യൻ, ബി ബാലൻ, കെ നാരായണൻ, എൻ കെ കൃഷ്ണൻ, എ വി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.കെ പി ശശിധരൻ സ്വാഗതവും വി മധുസൂദനൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി പ്രഭാകരൻ (ചെയർമാൻ), കെ പി ശശിധരൻ (ജനറൽ കൺവീനർ). 
 
പ്രധാന വാർത്തകൾ
Top