14 November Wednesday

ആനകള്‍ക്ക് ഔഷധ ചികിത്സ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018

ഔഷധക്കൂട്ടുകൾ അടങ്ങിയ ഭക്ഷണം നൽകി ആനകൾക്കുള്ള ചികിത്സ പി കെ ബിജു എം പി ഉദ‌്ഘാടനം ചെയ്യുന്നു

ഗുരുവായൂർ  
ദേവസ്വത്തിന്റെ  ഉടമസ്ഥതയിലുളള  പുന്നത്തൂർ  ആനക്കോട്ടയിലെ  ആനകൾക്ക്  ഔഷധ ചികിത്സക്ക് തുടക്കമായി.  ഇനി  30 ദിവസം ആനക്കൊട്ടയിലെ  51 ആനകൾക്കും  മധുര പലഹാരങ്ങളും  ഔഷധ മരുന്നുകളും ,കരിമ്പും ,പഴങ്ങളും കൊടുക്കുന്ന  ചികിത്സയക്ക് വേണ്ടി ദേവസ്വം ബോർഡ്   11 ലക്ഷം രൂപയാണ്  ചെലവഴിക്കുന്നത്. ഡോ. പി കെ  ബിജു എം പി  ആനകൾക്കുള്ള ഔഷധക്കൂട്ടുകൾ അടങ്ങിയ ഭക്ഷണം  നൽകി ഉദ‌്ഘാടനം ചെയ‌്തു.  കെ വി അബ്ദുൾ ഖാദർ എംഎൽഎ ,ഗൂരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ.  കെ ബി മോഹൻദാസ്,മെമ്പർമാരായ  എം വിജയൻ ,ഗോപിനാഥ് തുടങ്ങിയവർ  സന്നിഹിതരായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top