20 November Tuesday

ഹജ്ജ‌്: പരിശീലന ക്ലാസ‌്

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018
കരിപ്പൂർ
സംസ്ഥാന ഹജ്ജ‌് കമ്മിറ്റി മുഖേന ഹജ്ജിന‌് പോകുന്ന ഹാജിമാർക്കുള്ള മൂന്നാംഘട്ട ട്രെയിനിങ‌് ക്ലാസ‌് 18 വരെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ന‌ടക്കും. സംസ്ഥാനതല ഉദ‌്ഘാടനം തിങ്കളാഴ‌്ച പയ്യന്നൂർ കോ﹣ഓപറേറ്റീവ‌് റൂറൽ ബാങ്ക‌് ഓഡിറ്റോറിയത്തിലാണ‌്. 
ഹാജിമാർക്ക‌് ലഗേജിൽ പതിക്കേണ്ട സ‌്റ്റിക്കർ, ഹജ്ജുമ്മമാർക്ക‌് മക്കനയിൽ ധരിക്കേണ്ട സ‌്റ്റിക്കർ എന്നിവ വിതരണംചെയ്യും. കൂടാതെ കേന്ദ്ര ഹജ്ജ‌്കമ്മിറ്റി ഈവർഷം  പുതുതായി നടപ്പാക്കിയ ഹെൽത്ത‌്, വാക്സിനേഷൻ, ട്രെയിനിങ‌് ആൻഡ‌് ഒപിഡി ബുക്ക‌് ലെറ്റും പ്രസ‌്തുത ക്ലാസിൽ വിതരണചെയ്യും. 
ഈ ബുക്ക‌്‌ലെറ്റിൽ ഫോട്ടോ പതിച്ച‌്  ഹാജിമാർ അവരുടെ രോഗങ്ങളെ സംബന്ധിച്ച‌് വിശദമായ വിവരങ്ങൾ രേഖപ്പെടുത്തി യാത്രയിലുടനീളം കൈയിൽ സൂക്ഷിക്കണം.

 

പ്രധാന വാർത്തകൾ
Top