20 September Thursday

കുടിവെള്ള ശുദ്ധീകരണയജ്ഞം : ബോധവൽക്കരണം

വെബ് ഡെസ്‌ക്‌Updated: Friday Feb 2, 2018
തൃശൂർ
ജില്ലയിൽ പ്രളയബാധയെത്തുടർന്ന് കിണറുകളും ശുദ്ധജല സ്രോതസ്സുകളും ശുദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട്  ടൗൺഹാളിൽ ബോധവൽക്കരണം നടത്തി. യുനിസെഫും ജില്ലാ അധികൃതരും ചേർന്ന് നടപ്പാക്കുന്ന പരിപാടി കലക്ടർ ടി വി അനുപമ ഉദ്ഘാടനം ചെയ്തു.  ഡോ. വി കെ ബേബി അധ്യക്ഷനായി. 
പ്രളയബാധിത പ്രദേശങ്ങളിലെ കിണറുകളുടെയും ശുദ്ധജല സ്രോതസ്സുകളുടെയും കണക്കെടുക്കും. ഇവ പരിശോധിച്ച് ശുചീകരണത്തിനാവശ്യമായ പ്രവർത്തനം നടത്തും. ആരോഗ്യപ്രവർത്തകർ, വിദ്യാർഥികൾ, ആശ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടും.
 വാർഡ് അംഗത്തിന്റെ നേതൃത്വത്തിലാണ് ശുചീകരണം. ആവശ്യമായ ശുചീകരണ സാമഗ്രികൾ ആരോഗ്യവകുപ്പ് നൽകും. ഇവ ഉപയോഗപ്പെടുത്തി വളരെ വേഗം ശുചീകരിക്കാനാണ് പരിപാടി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top