Top
24
Saturday, February 2018
About UsE-Paper

ശ്രീനാരായണഗുരു മഹദ്വ്യക്തിത്വത്തിന് ഉടമ: പ്രഭാവര്‍മ്മ

Tuesday Jan 2, 2018
വെബ് ഡെസ്‌ക്‌
വര്‍ക്കല > ശ്രീനാരായണഗുരു മഹദ് വ്യക്തിത്വത്തിന് ഉടമയെന്ന് കവി പ്രഭാവര്‍മ്മ. 85ാമത് ശിവഗിരി തീര്‍ഥാടന സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പ്രഭാഷണത്തിനോ പ്രഭാഷണ പരമ്പരകള്‍ക്കോ ഗുരുവിനെ അളക്കാന്‍ കഴിയില്ല. ഗുരുദേവ സന്ദേശങ്ങള്‍ക്ക് സാര്‍വദേശീയ തലത്തില്‍ പ്രസക്തിയേറുകയാണ്. ഇന്ന് രാഷ്ട്രീയമല്ല, മതമാണ് ദുഷിച്ച ഭീകരത വര്‍ധിപ്പിക്കുന്നത്. ഗുരുതത്വങ്ങളും സന്ദേശങ്ങളും മനസ്സില്‍ ഇല്ലാത്തതിനാല്‍ ലോകവ്യാപകമായി ആത്മീയത വര്‍ഗീയമായി ദുഷിച്ച് ഭീകരതയിലേക്ക് മാറിയിരിക്കുകയാണ്. മാനുഷ്യസത്ത ചോര്‍ന്നുപോവുകയാണ്. ഗുരു നിയാമകനാണ്; അല്ലാതെ നിയമ്യനല്ല എന്നും അദ്ദേഹം പറഞ്ഞു.