21 November Wednesday
പെൻഷൻ വിതരണം

ലക്ഷക്കണക്കിന് രൂപയുമായി ജീവനക്കാരൻ മുങ്ങിയതായി ആരോപണം

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018
 
കഴക്കൂട്ടം 
അണ്ടൂർക്കോണം സർവീസ് സഹകരണ ബാങ്കിൽ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണത്തിനായി നൽകിയ  ലക്ഷക്കണക്കിന് രൂപയുമായി യൂത്ത‌് കോൺഗ്രസ‌് പ്രവർത്തകനായ ജീവനക്കാരൻ മുങ്ങിയതായി ആരോപണം. 
ഓണത്തിനുമുമ്പ‌് വിതരണം ചെയ്യാൻ വളരെ മുമ്പുതന്നെ സർക്കാർ തുക ബാങ്കിന് കൈമാറിയിരുന്നു. 
പഠനാവശ്യത്തിന‌് ഒരുവർഷം ലീവിൽ പോയ ജീവനക്കാരനെയാണ്  ബാങ്ക് ഭരണസമിതി പെൻഷൻ വിതരണത്തിനുവേണ്ടി ചുമതല പ്പെടുത്തിയിരുന്നത‌്. 
 വ്യാഴാഴ്ചയായിട്ടും പെൻഷൻ കിട്ടാത്തവർ  ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് പലർക്കും പെൻഷൻ വിതരണം നടത്തിയില്ല എന്നറിയുന്നതും.തുടർന്ന് ജീവനക്കാരനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല . 
ബാങ്ക്  പ്രസിഡന്റിന്റെ  അടുപ്പക്കാരനായ  ജീവനക്കാരന്റെ മാതാപിതാക്കളെ വിളിച്ചുവരുത്തി സ്വർണ ഉരുപ്പടികൾ ഉൾപ്പെടെ ഊരിവാങ്ങി പണയംവച്ച് പ്രശ‌്നം ഒതുക്കിത്തീർക്കാൻ ഭരണസമിതി ശ്രമം നടത്തുന്നുവെന്നും ആരോപണം ഉണ്ട്.
പ്രധാന വാർത്തകൾ
Top