22 September Saturday

കുട്ടനാട്ടിൽ 7.25 ലക്ഷം ലിറ്റർ കുടിവെള്ളം നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

 

ആലപ്പുഴ
കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ നേത‌ൃത്വത്തിൽ വെള്ളിയാഴ‌്ച 7,25,500 ലിറ്റർ കുടിവെള്ളം വിതരണംചെയ‌്തു. വാട്ടർ അതോറിറ്റി മുഖേന ലഭിച്ച വെള്ളമാണ് വിതരണം ചെയ‌്തത്. 
കൈനകരിയിൽ ശനിയാഴ‌്ചമുതൽ കുടിവെള്ളവിതരണം തുടങ്ങും. കുടിവെള്ള ക്ഷാമം ചൂണ്ടിക്കാട്ടിയ തകഴിയിലെ രണ്ട് വാർഡുകളിൽ ശനിയാഴ‌്ച മുതൽ കിയോസ്‌കുകൾ സ്ഥാപിച്ച് കുടിവെള്ളവിതരണം നടത്തും. 
എടത്വയിൽ 2,80,000 ലിറ്റർ, മുട്ടാർ 12000 ലിറ്റർ, നെടുമുടി 50,000 ലിറ്റർ, ചമ്പക്കുളം 1,54,500 ലിറ്റർ, കാവാലം 30,000 ലിറ്റർ, നീലം പേരൂർ 4000 ലിറ്റർ, വെളിയനാട് 21,000 ലിറ്റർ, പുളിങ്കുന്ന് 4000 ലിറ്റർ, രാമങ്കരി 40,000 ലിറ്റർ, തലവടി 1,30,000 ലിറ്റർ എന്നിങ്ങനെ കുടിവെള്ളം വിതരണംചെയ‌്തു.
പ്രധാന വാർത്തകൾ
Top