15 November Thursday
കാലവർഷക്കെടുതി

നാശനഷ്ടങ്ങളുടെ എസ്്‌റ്റിമേറ്റ് തയ്യാറാക്കാൻ ടെക്നിക്കൽ ടാസ്ക് ഫോഴ്സ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018

ടെക്-നിക്കൽ ടാസ്-ക്- ഫോഴ്-സ്-- രൂ-പീ-കരണ യോ-ഗത്തിൽ- സി- കെ ശശീ-ന്ദ്രൻ എം-എൽ-എ സം-സാ-രി-ക്കു-ന്നു-

കൽപ്പറ്റ
കാലവർഷക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുക്കുന്നതിന് ടെക്നിക്കൽ ടാസ്ക് ഫോഴ്സ് രൂപികരിച്ചു. കൽപ്പറ്റ നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന പച്ചപ്പ് പദ്ധതിയുടെ ഭാഗമായാണ് ടെക്നിക്കൽ ടാസ്ക് ഫോഴ്സ് പ്രവർത്തിക്കുക. കൽപ്പറ്റ നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് സെക്രട്ടറിമാർ, ജില്ലയിലെ വിവിധ വകുപ്പ് മേധാവികൾ, പൊതുമരാമത്ത്, റോഡ്സ്, കെട്ടിടം, പാലം, ഇലക്ട്രിക്കൽ, ജലവിഭവം, മൈനർ ഇറിഗേഷൻ, എൽഎസ്ജിഡി തുടങ്ങിയ വകുപ്പുകളിലെ എൻജിനീയർമാർ, ജില്ലയിലെ മുഴുവൻ പൊളിടെക്നിക്ക്, ഐടിഐ എന്നിവിടങ്ങളിലെ  വിദഗ്ദ്ധർ, വിദ്യാർഥികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. സി കെ ശശീന്ദ്രൻ എംഎൽഎ അധ്യക്ഷനായി.സെപ്തംബർ 7,8 തിയതികളിൽ അതത് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് മഴക്കെടുതിയിൽ തകർന്ന വീടുകൾ, തൊഴുത്ത്, വ്യാപാര സ്ഥാപനങ്ങൾ, മറ്റ് സർക്കാർ സർക്കാരിതര സ്ഥാപനങ്ങൾ എന്നിവയുടെ  കണക്കെടുപ്പ് നടത്തും.
 വെള്ളംകയറി കേടുവന്ന ഇലക്ട്രിക്കൽ ഉപകരണങ്ങൾ,  ഗൃഹോപകരണങ്ങൾ എന്നിവ നന്നാക്കുന്നതിന്  പഞ്ചായത്തുകളിൽ പ്രത്യേക വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കും. യോഗത്തിൽ ജീവൻ ജോൺസ് സ്വാഗതവും കെ ശിവദാസൻ നന്ദിയും പറഞ്ഞു.
 
പ്രധാന വാർത്തകൾ
Top