21 September Friday

10,515 പേർക്ക് പ്രതിരോധഗുളിക നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018
ആലപ്പുഴ
എലിപ്പനി പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി  ജില്ലയിൽ 10,515 പേർക്ക് പ്രതിരോധഗുളിക (ഡോക്‌സിസൈക്ലിൻ) നൽകി.        ആലപ്പുഴ  കെഎസ്ആർടിസി ബസ് സ‌്റ്റാൻഡ‌്, മാതാജെട്ടി, ആലപ്പുഴ ബോട്ടുജെട്ടി, കൈനകരി ജങ‌്ഷൻ എന്നിവിടങ്ങളിലെ പ്രത്യേക കൗണ്ടർവഴി 6410 പേർക്കും  ശുചീകരണത്തിനായി എത്തിയ എംഇഎസിന്റെ 1200 സന്നദ്ധപ്രവർത്തകർക്ക് കലക‌്ടറേറ്റിലും ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളുടെ നേത‌ൃത്വത്തിൽ 2580 പേർക്കും ഗുളികകൾ നൽകി.
പ്രധാന വാർത്തകൾ
Top