26 September Wednesday

സുരക്ഷാക്രമീകരണങ്ങൾ കെ കെ ജയചന്ദ്രൻ വിലയിരുത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018

സിപി-ഐ എം ജില്ലാ സെക്ര-ട്ടറി കെ കെ ജയ-ച-ന്ദ്രൻ ചെറുതോണിയിൽ സുരക്ഷാ ക്രമീ-ക-ര-ണങ്ങൾ വില-യി-രുത്തുന്നു

ചെറുതോണി
ഇടുക്കി ജലാശയം തുറന്നുവിടുന്നതിനായുള്ള സുരക്ഷാ ക്രമീകരണങ്ങൾ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ നേരിട്ടെത്തി വിലയിരുത്തി. ചൊവ്വാഴ്ച ചെറുതോണിയിലെത്തിയ അദ്ദേഹം വ്യാപാരികളുമായും  ജനങ്ങളുമായും സംസാരിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയശേഷം കലക്ടർ കെ ജീവൻ ബാബുവുമായി ഫോണിൽ സംസാരിച്ചു. 
  ജനങ്ങൾക്ക് ഒരുവിധത്തിലുമുള്ള ആശങ്കകളും ആവശ്യമില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട‌് പറഞ്ഞു. വെള്ളം തുറന്നുവിടേണ്ട സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ മുഴുവൻ സ്വീകരിച്ചുകഴിഞ്ഞു. സിപിഐ എം നേതാക്കളായ സി വി വർഗീസ്, റോമിയോ സെബാസ്റ്റ്യൻ, പി ബി സബീഷ്, എസ് ശ്രീകാന്ത്, പ്രഭാ തങ്കച്ചൻ, എം വി ബേബി എന്നിവരും ഒപ്പമുണ്ടായിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top