24 September Monday
അവകാശപത്രിക അംഗീകരിക്കണം

പിഎസ്‌സി ഓഫീസിലേക്ക്‌ വിദ്യാർഥികളുടെ മാർച്ച്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018

എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പിഎസ്‌സി ഓഫീസിലേക്ക്‌ സംഘടിപ്പിച്ച വിദ്യാർഥികളുടെ മാർച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ‌് അഷിത ഉദ്ഘാടനം ചെയ്യുന്നു

 കട്ടപ്പന

അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പിഎസ്‌സി ഓഫീസിലേക്ക്‌ വിദ്യാർഥികളുടെ മാർച്ച്. സംസ്ഥാനവ്യാപകമായി എസ്എഫ്ഐ നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് ജില്ലയിലും മാർച്ച് സംഘടിപ്പിച്ചത്. ഇടുക്കിക്കവലയിൽനിന്നും വിദ്യാർഥി പ്രകടനം ആരംഭിച്ചു.   സ്വയംഭരണ കോളേജുകളിലെ നടപടിക്രമങ്ങൾ സർവകലാശാല നിരീക്ഷണത്തിനു കീഴിൽ കേന്ദ്രീകൃത പ്രവേശന പ്രക്രിയയിലൂടെ നടത്തണം, സ്വാശ്രയ കോളേജുകളോ, കോഴ്‌സുകളോ പുതുതായി അനുവദിക്കരുത്‌, ഗവേഷക വിദ്യാർഥിരംഗത്ത് നിലവിലെ ഏറ്റവും ഉയർന്ന ഫെലോഷിപ്പ് സ്റ്റൈപന്റ് തുല്യമായി ഏകീകൃത ഫീസ് നടപ്പാക്കുക, സ്റ്റൈപന്റ് വർധന ഇടവേളകളിൽ മുഴുവൻ ഗവേഷകർക്കും ഗുണംകിട്ടും വിധം നടപ്പിൽ വരുത്തുക, സ്റ്റുഡന്റ് ഏകീകരണം രോഹിത് വെന്മൂല ആക്ടിന്റെ പേരിൽ പ്രാബല്യത്തിൽ വരുത്തുക തുടങ്ങി 36 അവകാശങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തിയത്. മാർച്ച് എസ്‌എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ‌് അഷിത ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം എസ് ശരത് സ്വാഗതവും പ്രസിഡന്റ‌് തേജസ് കെ ജോസ് നന്ദിയും പറഞ്ഞു.  
പ്രധാന വാർത്തകൾ
Top