17 October Wednesday

ആരോഗ്യ ജാഗ്രത: തദ്ദേശ സ്ഥാപനങ്ങൾ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യണം

വെബ് ഡെസ്‌ക്‌Updated: Sunday Jul 1, 2018
മലപ്പുറം
ജില്ലയിൽ  വാർഡ് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് മുനിസിപ്പാലിറ്റിയിൽ 35,000 രൂപയും പഞ്ചായത്തുകളിൽ 25,000 രൂപയും നൽകിയിട്ടുണ്ടെന്ന് കലക്ടർ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു.  ഡെങ്കിയും മറ്റും ഭീഷണി പരത്തുന്ന സാഹചര്യത്തിൽ പല തദ്ദേശ സ്ഥാപനങ്ങളും വേണ്ടത്ര പ്രവർത്തനം നടത്തുന്നില്ലെന്ന് ജനപ്രതിനിധികൾ പരാതി ഉന്നയിച്ചു.   
വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് പഞ്ചായത്ത് തലത്തിൽ രൂപീകരിച്ച കമ്മിറ്റികൾക്ക് അധികാരമുണ്ടെന്ന് കലക്ടർ അറിയിച്ചു. ജില്ലയിൽ റേഷൻ കാർഡുകളുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് അപേക്ഷ സ്വീകരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് സൗകര്യം ഏർപ്പെടുത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. നിപാ വൈറസ് രോഗത്തിനെതിരെ ജാഗ്രത പുലർത്തുന്നതിൽ മുന്നിൽനിന്ന്   പ്രവര്‍ത്തിച്ച ജില്ലാ മെഡിക്കൽ ഓഫീസറെയും യോഗം അഭിനന്ദനം അറിയിച്ചു.
പ്രധാന വാർത്തകൾ
Top