17 November Saturday

നെടുമ്പാശ്ശേരിയിൽ ലാൻഡിങ്ങിനിടെ വിമാനം നിയന്ത്രണം വിട്ട്‌ തെന്നിമാറി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

നെടുമ്പാശ്ശേരി>നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ലാൻഡിങ്ങിനിടെ നിയന്ത്രണം വിട്ട് പുറത്തേയ്ക്ക് നീങ്ങി.ചൊവ്വാഴ്ച പുലർച്ചേ 4.30 ഓടെ കുവൈറ്റ് എയർവേയ്സ് ലാൻഡ് ചെയ്യുമ്പോഴാണ് അപകടത്തിൽപ്പെട്ടത്.

വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ലാൻഡ് ചെയ്യുമ്പോൾ പെട്ടെന്നുണ്ടായ കാറ്റിലും, മഴയിലും പൈലറ്റിന് റൺവേ വ്യകതമാകാതിരുന്നതാണ് വിമാനം നിയന്ത്രണം വിടാൻ കാരണം.

റൺവേയുടെ അരികിലുള്ള 8 ലൈറ്റുകൾ തകർന്നു. ലൈറ്റിന്റെ വിമാനത്തിന്റെ പുറകിലെ ഒരു ടയർ പൊട്ടി. നിയന്ത്രണം ഏറ്റെടുത്ത് യാത്രക്കാരെ സുരക്ഷിതമായി ടെർമിനലിൽ ഇറക്കി.

പ്രധാന വാർത്തകൾ
Top